കാട്ടുനായ

Tess J S


വനങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന വേട്ടക്കാരായ മാംസഭുക്കുകളാണ് കാട്ടുനായകള്‍. വളര്‍ത്തുനായയുടെ അടുത്ത ബന്ധുവായ ഇവയുടെ ശാസ്ത്രീയനാമം ക്യൂവോണ്‍ ആല്‍പിനസ് എന്നതാണ്. കേരളത്തിലെ വനങ്ങള്‍ക്കു പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലും ഇവയെ കാണാന്‍ കഴിയും. ശരീരം തവിട്ടു നിറത്തില്‍ കാണപ്പെടുന്ന ഇവയുടെ വയറിനടിയില്‍ ഇളം മഞ്ഞ രോമങ്ങളുണ്ടാവും. ഒതുങ്ങിയ ശരീരപ്രകൃതിയും, കാലുകളും വളരെ വേഗത്തില്‍ ഓടുവാന്‍ ഇവയെ സഹായിക്കുന്നു. രോമങ്ങളുള്ള നീണ്ട വാലും ഇവയുടെ പ്രത്യേകതയാണ്. സംഘം ചേര്‍ന്ന് ഇര തേടുന്ന കാട്ടുനായകള്‍ കടുവകളെ പോലും ആക്രമിക്കാറുണ്ട്. ഇരകളെ കടിച്ചുകീറി ഭക്ഷിക്കുന്ന ഇവര്‍ക്ക് അതിനനുയോജ്യമായ കൂര്‍ത്ത പല്ലുകളാണുള്ളത്. 16 കിലോ ഗ്രാം വരെ ഭാരവും അര മീറ്ററോളം ഉയരവും മാത്രമെ ഇവര്‍ക്കുണ്ടാകൂ. സംഘമായി കാണപ്പെടുന്ന ഇവയുടെ കൂട്ടത്തില്‍ ആണും പെണ്ണുമായി പത്തുവരെ നായകളെ കാണാറുണ്ട്. ഇരയുടെ വയര്‍ കടിച്ചുകീറി രക്തം നഷ്ടപ്പെടുത്തിയാണ് ഇരകളെ കൊല്ലുന്നത്. മാംസഭോജികളും, ആക്രമകാരികളുമാണെങ്കിലും നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ഇവര്‍ ആക്രമിക്കുക പതിവില്ല. ആഹാരമില്ലാതെ ദിവസങ്ങളോളം ഇവര്‍ക്ക് കഴിയാനാകും.
ഇന്ത്യക്കു പുറമെ ചൈന, തായ്‌ലന്റ്, സുമാത്ര, എന്നിവിടങ്ങളിലും ഇവയെ കാണപ്പെടുന്നു. ഒരു മാസം പ്രായമാകുമ്പോള്‍ കാട്ടുനായകള്‍ മാസം ഭക്ഷിച്ചുതുടങ്ങുമെങ്കിലും മൂന്നു നാല് മാസങ്ങള്‍ക്കു ശേഷമേ ഇവര്‍ ഇര തേടല്‍ ആരംഭിക്കുകയുള്ളൂ. കാട്ടുനായകളെ വ്യാപകമായി കൊന്നൊടുക്കുന്ന രീതി വളരെക്കാലം മുന്‍പ് വരെ നിലനിന്നിരുന്നു. സസ്യഭുക്കുകളായ ജീവികളെ അധികമായി ഇവ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നുവെന്നതായിരുന്ന കാരണം. കാടുവിട്ട് പുറത്തിറങ്ങാത്ത ഇവര്‍ രാത്രിയും പകലും ഇരതേടാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here