പൊന്മാന്‍

0
1498

Tess J S


കൊറാഫിഫോര്‍മിസ് എന്ന പക്ഷിവര്‍ഗത്തിലെ അംഗമാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന പൊന്മാന്‍. ഇവയുടെ ശരീരത്തിന് പച്ചയും നീലയും കലര്‍ന്ന നിറമാണ്. നീണ്ട കൂര്‍ത്ത കൊക്ക് ജലാശയങ്ങളില്‍ നിന്നും ചെറു മത്സ്യങ്ങളെ കൊത്തിയെടുക്കാന്‍ സഹായിക്കുന്നു. ജലാശയത്തിനടുത്ത് തന്നെയാണ് ഇവര്‍ കൂടൊരുക്കുന്നതും മുട്ടയിടുന്നതും. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് കൂടൊരുക്കുന്നതും മുട്ടയിടുന്നതും. ഒരു തവണ അഞ്ചു മുതല്‍ ഏഴ് വരെ മുട്ടകള്‍ കാണും. കാഴ്ച്ചയില്‍ സൗന്ദര്യമുള്ളവരാണെങ്കിലും കൂട് വൃത്തിയായി സൂക്ഷിക്കാന്‍ ഇവര്‍ മെനക്കെടാറില്ല.
ലോകത്ത് 90 ലധികം പൊന്മാനിനങ്ങകളുണ്ടെങ്കിലും ഇവയില്‍ 8 ഇനങ്ങള്‍ മാത്രമാണ് കേരളത്തില്‍ കണ്ടുവരുന്നത്. ചെറിയ മീന്‍കൊത്തി എന്നും, ഇന്ത്യന്‍ ബ്ലൂ കിങ് ഫിഷര്‍ എന്നും ഇവയെ അറിയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here