ഭീമന്‍ പാണ്ട

Tess J S


എലിയുറോ പോഡോ മെലാനോല്യൂക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഭീമന്‍ പാണ്ട ലോക പ്രകൃതി സംരക്ഷണ സമിതിയുടെ ഔദ്യേഗിക ചിഹ്നം കൂടിയാണ്. ചൈന, ഉത്തര സെച്‌വാന്‍ മലനിരകള്‍, തിബറ്റ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. മുളയില ഇഷ്ടഭക്ഷണമായതിനാല്‍ മുളങ്കാടുകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭീമന്‍ പാണ്ടകള്‍. ലോകത്തിലാകെ ആയിരത്തില്‍ താഴെ ഭീമന്‍ പാണ്ടകളെ ഇന്ന് അവശേഷിക്കുന്നുള്ളു. വംശനാശഭീഷണിയുടെ വക്കിലെത്തി നില്‍ക്കുന്ന ഇവയുടെ സംരക്ഷണാര്‍ത്ഥം തുടങ്ങിയ പദ്ധതികളൊന്നും തന്നെ വിജയം കണ്ടിട്ടില്ല.
കറുപ്പും വെളുപ്പും നിറത്തില്‍ തടിച്ചുരുണ്ട ശരീരത്തോടെ കാണപ്പെടുന്ന ഇവ കാഴ്ച്ചയില്‍ അതിമനോഹരമായ ജീവിയാണ്. മുളയിലയാണ് ഇഷ്ട ഭക്ഷണമെങ്കിലും പൂര്‍ണ്ണമായി ഇവ സസ്യഭുക്കല്ല. മത്സ്യം, പ്രാണികള്‍, ചെറു ജീവികള്‍ എന്നിവയെയും വളരെക്കുറഞ്ഞയളവില്‍ ഇവ അകത്താക്കാറുണ്ട്. പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ 1.5 മീറ്റര്‍ നീളവും 150 കിലോഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാകും. മുളയിലകളില്‍ പോഷകം കുറവായതിനാല്‍ മുപ്പത് കിലോഗ്രാം വരെയെങ്കിലും ഭീമന്‍ പാണ്ടകള്‍ക്ക് ആഹാരം കഴിക്കേണ്ടതായി വരുന്നു.
പതിനാല് വര്‍ഷം വരെയാണ് പാണ്ടയുടെ ശരാശരി ആയുസ്സ്. കണ്ണുകളും കാതുകളും കറുപ്പ് നിറത്തില്‍ ആയതിനാല്‍ ഇവയ്ക്ക് പ്രത്യേകതരത്തലുള്ള ശരീരഭംഗിയാണുള്ളത്. മുളങ്കാടുകള്‍ പുഷ്പിച്ചു നശിക്കുന്നതും, വലിയ തോതില്‍ വെട്ടി നശിപ്പിക്കുന്നതും ഇവയുടെ നാശത്തിന് വഴിയൊരുക്കിയ കാരണങ്ങളാണ്.
ഭീമന്‍ പാണ്ടകളുടെ സംരക്ഷണം മുന്‍നിര്‍ത്തി ചൈനീസ് ഗവണ്‍മെന്റ് 12 പാണ്ട റിസര്‍വുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാണ്ടയെ വേട്ടയാടുന്നവര്‍ക്ക് ചൈനയില്‍ വധശിക്ഷയാണ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here