ഓണസ്മൃതികള്‍

മനുഷ്യന് സമൂഹമൊന്നായി സന്തോഷിക്കുന്നതിനുള്ള അവസരമാണല്ലോ ആഘോഷങ്ങള്‍. ആഘോഷമെന്നു കോള്‍ക്കുമ്പോള്‍ തന്നെ കേരളീയന്റെ മനസ്സില്‍ ഓടിയെത്തുന്നത് ഓണത്തെകുറിച്ചുള്ള മധുരസ്മരണകളായിരിക്കാം.
കേരളത്തിന്റെ ദേശീയ ഉത്സവമാണല്ലോ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കേരളീയര്‍ ഒന്നടങ്കം ജാതിമതഭേദമന്യേ ഓണം ആഘോഷിക്കുന്നു. അത്തം മുതല്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന അത്തകളമൊരുക്കല്‍, പത്താം ദിവസമായ തിരുവോണനാളില്‍ ആഘോഷപൂര്‍വ്വം സമാപിക്കുന്നു.
ഓണക്കാലം ചിങ്ങമാസത്തിലായതിനാല്‍ ഇത് വിളവെടുപ്പിന്റെയും ഉത്സവമാണ്. ഈ സമയം കേരളത്തിലെങ്ങും സമ്പല്‍ സമൃദ്ധി വിളയാടുന്നു. ഇതോടൊപ്പം തന്നെ അനുസ്മരിക്കപ്പെടേണ്ട ഒരു സംഗതിയാണ് ഓണസദ്യ. ഉപ്പേരി മുതല്‍ പായസം വരെ അടങ്ങിയ വിഭവ സമൃദ്ധമായ ഉച്ചയൂണ് തുമ്പിലയില്‍ കഴിക്കുന്നതിന്റെ രുചി ആ വര്‍ഷം മുഴുവന്‍ മലയാളികളുടെ വായില്‍ തങ്ങി നില്‍ക്കും.
വിവധ സ്ഥലങ്ങളിലായിരുക്കുന്ന കുടുംബങ്ങള്‍ ഓണക്കാലത്ത് വീട്ടില്‍ ഓരുമിച്ച് കൂടുന്നു. ഓണകോടിയുമുടുത്ത്, ഓണസദ്യയും കഴിച്ച് , ഒരുമിച്ചിരുന്ന് തമാശകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്രോള്‍ അത് കേരളീയരുടെ സഹോദര്യത്തിന്റെയും പ്രതീകമായി മാറുന്നു. ആബാലവൃദ്ധം ജനങ്ങളും സന്തോഷപൂര്‍വ്വം വിവിധതരം വിനോദങ്ങളിലേര്‍പ്പെടുന്നത് ഓണക്കാലത്തെ പ്രത്യേകതയാണ്. പന്തുകളി, വടംവലി തുടങ്ങിയവയാണ് പ്രധാന ഓണക്കാല വിനോദങ്ങള്‍. ഇത്രയുമൊക്കെ ചിന്തിച്ചിട്ടും ഓണാഘോഷത്തിനു പിന്നിലുള്ള ഐതീഹ്യം നാം മനസ്സിലാക്കിയില്ലെങ്കില്‍ കഥ അറിയാതെ ആട്ടം കാണുന്ന സ്ഥിതിയാണുണ്ടാവുക.
പണ്ട് മഹാബലി എന്ന ഒരു നല്ല അസുര ചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നു. മഹാബലിയുടെ ഭരണകാലത്ത് കേരളത്തില്‍ ഐശ്വര്യം വിളയാടി. ഇതില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ച് തങ്ങളുടെ സങ്കടം ഉണര്‍ത്തിച്ചു. പ്രജകളുടെ ഇഷ്ടത്തിന് വിധേയനായി അദ്ദേഹം വാമനനായി ജന്മമെടുത്തു. വാമനന്‍ മഹാബലിയെ സമീപിച്ച് തനിക്ക് തപസ്സു ചെയ്യാന്‍ മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ദാനശീലനായ മഹാബലി വാമനന്‍ ആവശ്യപ്പെട്ട അത്രയും സ്ഥലം അണന്നു കൊടുക്കാവന്‍ അനുവദിച്ചു. വാമനന്‍ ഭീമാകാരനായി മാറുകയും രണ്ടടികൊണ്ട് മഹാബലി നിന്നതൊഴികെയുള്ള സ്ഥലങ്ങള്‍ അണന്നെടുത്തു, നീതിമാനായമഹാബലി ബാക്കി ഒരടി അണന്നെടുകാനായി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനന്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തുന്നതിനു മുമ്പ് ചിങ്ങമാസത്തില തിരുവോണനാളില്‍ തന്റെ പ്രജകളെ കാണുവാന്‍ എല്ലാ വര്‍ഷവും വന്നു കൊള്ളാന്‍ അനുവാദം നല്‍കി. അതിനുശേഷം മഹാബലിയെ പാതാളത്തിലേക്ക്ചവിട്ടി താഴ്ത്തി. എന്നാണ് ഐതീഹ്യം. തിരുവോണനാളില്‍ മഹാബലി വരുന്നു എന്ന സങ്കല്‍പ്പത്തിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.
ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന പ്രസിദ്ധമായ ഒരു പഴഞ്ചൊല്ലാണ് ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നത്. ഏത് പണക്കാരനെയും പോലെതന്നെ പാവപ്പെട്ടവനും ഓണം ഉണ്ടു എന്നതാണ് ഇത് പറയുന്നത്. എത്ര പ്രയാസപ്പെട്ടായാലും ഓണം ആഘോഷിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യവും ഇതു തന്നെയാണ്.
ഇന്ന് ഓണത്തിന്റെ മുഖഛായ ആകെ മാറിയിരിക്കുന്നു. ഓണാവസരത്തില്‍ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു ഊഞ്ഞാലാട്ടം. എന്നാല്‍ ഇന്ന് ഊഞ്ഞാലാടാന്‍ മരങ്ങളില്ല. ആര്‍ക്കും സമയവുമില്ല.
അത്തകളം ഒരുക്കിയിരുന്ന സ്ഥലം കോണ്‍ക്രീറ്റ് കൊട്ടിടങ്ങള്‍ കയ്യടക്കിരക്കുന്നു. പന്തുകളിച്ചിരുന്ന മൈദാനങ്ങളില്‍ ഫ്‌ളാറ്റുകള്‍ പൊന്തിവന്നിരിക്കുന്നു. മുമ്പ് കളി പറഞ്ഞിരുന്ന് സമയം ചെലവഴിച്ചിരന്നെങ്കില്‍, ഇന്ന് കേബിള്‍ ടിവിയുടെ മുമ്പിലിരുന്ന് സമയം പോക്കുകയാണ് കേരളീയ ജനത. ഓണാഘോഷം കേരള സര്‍ക്കാറാണ് ഇന്ന് ഏറ്റെടുത്ത് നടത്തുന്നത്. അന്യമായികൊണ്ടിരിക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കാനെന്നോണം നടത്തപ്പെടുന്ന ഈ ഓണാഘോഷത്തിന്റെ സംഘാടകര്‍ കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണ്. എന്നാല്‍ ഇത് വിദേശികളെ ആകര്‍ഷിക്കാന്‍ മാത്രം നടത്തപ്പെടുന്നതായി തരം താണുപോകുന്നു എന്നു പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here