Photography Class 3

Lesson – 3

ഇനി നമുക്ക് ക്യാമറയിലെ ഫോട്ടോയെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ ഓരോന്നായി വിശദമായി പരിചയപ്പെടാം.

  • LENSE

പലവിധം ലെൻസുകളെ കുറിച്ച് നാം സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. അതിൽ എല്ലാവർക്കും പരിചയമുള്ള രണ്ടു ലെൻസാണ് കോൺകേവ് ലെൻസും കോൺവെക്സ് ലെൻസും.

മുകളിലുള്ള ചിത്രം അത് നിങ്ങളെ വീണ്ടും ഓർമിപ്പിക്കും. കോൺവെക്സ് ലെൻസ് പ്രകാശത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുകയും കോൺകേവ് ലെൻസ് പ്രകാശത്തെ വിഘടിപ്പിക്കുകയും ചെയ്യുന്നു. താഴെയുള്ള ചിത്രം ശ്രദ്ധിക്കു.

ഇതുപോലെ.

ക്യാമറയിലും ഇതുപോലെയുള്ള ലെൻസുകളുണ്ട്. മറ്റുചില പേരിലാണ് അറിയപ്പെടുന്നത്.  ഒരുപക്ഷെ നിങ്ങൾക്ക് പരിചയമില്ലാത്ത ലെൻസുകളും ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കു.

1. MENISCUS CONVEX LENSE
2. PLANO CONVEX LENSE
3. DUBLE CONVEX LENSE
4. DUBLE CONCAVE LENSE
5. PLANO CONCAVE LENSE
6. MENISCUS CONCAVE LENSE

ഇങ്ങനെ 6 വിധത്തിലുള്ള ലെൻസുകളാണ് ക്യാമറ ലെൻസിന്റെ ഉളിൽ ക്രമീകരിച്ചിരിക്കുന്നത്. ഇത്  ക്രമീകരിച്ചിരിക്കുന്നതു ശ്രദ്ധിച്ചാൽ കുറച്ചു ലെൻസുകൾ അടുത്തടുത്തായി ഒരു കൂട്ടമായും ആ ലെൻസിന്റെ കൂട്ടത്തെ കുറച്ചു അകലം പാലിച്ചും ക്രമീകരിച്ചിരിക്കുന്നതും കാണാം. ചിത്രം ശ്രദ്ധിക്കു.

a. ELAMENT
b.  GROUP ELAMENTS

ഇതിൽ ഒരു ലെൻസിനെ എലമെന്റ് എന്നും ലെൻസിന്റെ ഒരു കൂട്ടത്തെ ഗ്രുപ് എലമെന്റ്സ് എന്നും ആണ് വിളിക്കുന്നത്.

Source: http://slrstudy.blogspot.com

LEAVE A REPLY

Please enter your comment!
Please enter your name here