അര്‍ക്ക നിദര്‍ശനം

സൃഷ്ട വസ്തുവാം സൂര്യന്‍
അനുസരണത്തിന്‍ മാതൃകയല്ലോ
ഇന്നൊളിച്ചൂ കളിച്ചീടിലും നാളെ-
പ്പുലരുമ്പോളയര്‍ന്നിടുന്നു.
അന്ധകാരത്തിന്‍ പാതയില്‍ കുഴങ്ങിയ
ജനത്തിനു വെളിച്ചം പകര്‍ന്ന
യേശുവേപ്പോല്‍ സൂര്യനും ഭൂവിന്
ദൃഷ്ടാന്തമായ് പുലരിയിലുയരുന്നു.
സൂര്യനേകും പ്രകാശ കിരണം
ലോകജനത്തിനേകുന്നു ഭൗതിക സുഖം
കാല്‍വരിയില്‍ ജ്വലിച്ച പ്രഭയോ
ജനത്തിനേകി ആത്മസുഖം
അര്‍ക്കന്‍ തന്‍ ദേബഹമെരിച്ചും
അന്യര്‍ക്കേകുന്നു സന്തോഷം
കാല്‍വരിനാഥന്‍ പാപികള്‍തന്‍
രക്ഷയ്ക്കായേകി തന്‍ മാംസരക്തങ്ങള്‍
ഒന്നു വിട്ടൊന്നിലേയ്ക്കായ് പോകുന്നു
രക്ഷകനും സൂര്യനുമൊരുപോല്‍
ലക്ഷ്യമൊന്നുമാത്രമിരുവര്‍ക്കും
മാനവ സേവയെന്ന ലക്ഷ്യം.
കേവലം സൂര്യഗ്രഹമല്ല നാഥന്‍
അതില്‍ സ്ഫുരിക്കും പ്രകാശമല്ല
നശ്വരമാം ഈ ലോകസൂര്യനല്ല
അവനാണനശ്വര സൂര്യന്‍

LEAVE A REPLY

Please enter your comment!
Please enter your name here