Tess J S
കോണ്‍വോള്‍വുലേസ്യെ സസ്യകുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സായ ഇപോമോയിയ ജനുസ്സില്‍ തിരുതാളിയെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപോമോയിയ ഒബ്‌സ്‌കൂറ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. രാവിലെ വിരിയുന്ന പൂക്കള്‍ എന്നര്‍ത്ഥമുള്ള മോണിംഗ് ഗ്ലോറി വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആയുര്‍വ്വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് ഇവ. വെള്ള നിറത്തിലോ, മഞ്ഞ നിറത്തിലോ ഇവയുടെ പൂക്കള്‍ കാണപ്പെടുന്നു. വന്ധ്യത, പിത്തരോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നാണ് തിരുതാളി. ചുട്ടിത്തിരുതാളി എന്നും ഇവയ്ക്ക് പേരുണ്ട്.