കരുണ തേടുന്ന മാതൃത്വം
അമ്മയെ ദേവിയായി കാണാന്‍ പഠിപ്പിച്ച ഭാരതീയ സംസ്‌കാര തനിമ നിലനിര്‍ത്താന്‍ കഴിയാതെ ഇന്ന് വൈരുദ്ധ്യ സംസ്‌കാരങ്ങള്‍ക്കു നടുവില്‍ പകച്ചുനില്‍ക്കുന്നു. സ്ത്രീത്വത്തിന്റെ മഹനീയത പ്രസംഗവേദികള്‍ക്കും പഠനക്ലാസ്സുകള്‍ക്കും വേണ്ടി മാത്രമുള്ള ഒരു ‘നോബിള്‍ സബ്ജക്ട് ‘ ആയി മാറുന്നു. ...

