ഇഞ്ചി

0
1901

Tess J S
സിഞ്ചിബെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇഞ്ചി വളരെയേറെ പ്രാധാന്യമുള്ള സുഗന്ധവ്യജ്ഞനങ്ങളില്‍ ഒന്നാണ്. ദക്ഷിണപൂര്‍വ്വേഷ്യയാണ് ഇവയുടെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. മണ്ണിനടിയില്‍ വളരുന്ന ഇവയുടെ കാണ്ഡമാണ് വിവിധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇഞ്ചി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ചുക്കിന്റെ നല്ലൊരു ശതമാനവും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. ഉണക്കിയ ഇഞ്ചി ദീര്‍ഘകാലം കേട് കൂടാതെ ഉപയോഗിക്കാന്‍ കഴിയും.
നാല് അടി വരെ ഉയരത്തില്‍ വളരുന്ന സസ്യമാണ്. ഇവയുടെ പൂക്കള്‍ മങ്ങിയ മഞ്ഞ കലര്‍ന്ന പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെടുന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് മണവും, സ്വാദും നല്‍കുവാനും, ഔഷധമായും ഇഞ്ചി ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here