Tess J S/
ഇന്ത്യയില്‍ പ്രധാനമായി കണ്ടുവരുന്ന ഈനാംപേച്ചി സ്പീഷീസാണ് മാനിസ് ക്രാസികോഡാറ്റ. വലിയ ശല്‍ക്കങ്ങളുള്ള ഇവയുടെ ശരീരം കാഴ്ച്ചയില്‍ ഒരു കൗതുകവസ്തുപോലെയാണ്. ഉറുമ്പുകള്‍ പ്രിയപ്പെട്ട ആഹാരമായതിനാല്‍ ഇവയെ ഉറുമ്പ്തീനി എന്ന പേരിലും അറിയപ്പെടാറുണ്ട്.
നീണ്ട തല, ശരീരം നിറയെ ശല്‍ക്കങ്ങള്‍, പല്ലുകളില്ലാത്ത വായില്‍ ഒരടിയോളം നീളമുള്ള പശയുള്ള നാവ് എന്നിവ ഉറുമ്പ്തീനിയുടെ പ്രത്യേകതകളാണ്. ചിതലുകളും, ഉറുമ്പുകളുമാണ് ഇവയുടെ ഭക്ഷണം. നീണ്ട നഖങ്ങള്‍ ഉപയോഗിച്ച് കൂടുകള്‍ നശിപ്പിച്ച് നാക്ക് അകത്തേക്ക് നീട്ടിയാണ് ഇവര്‍ ഇരപിടിക്കുന്നത്. മണ്ണിന്റെ നിറമാണ് ഇവയുടെ ശല്‍ക്കങ്ങള്‍ക്ക്. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടുവാനായി ഉരുണ്ട് പന്തുപോലെയാകുന്ന ഉറുമ്പ്തീനിയുടെ പുറത്തെ ശല്‍ക്കങ്ങള്‍ മുള്ളുപോലെ നില്‍ക്കും. മൂര്‍ച്ചയേറിയ ശല്‍ക്കങ്ങള്‍ സ്വയരക്ഷയ്ക്കായാണ് ഇവ ഉപയോഗിക്കുക. കുഞ്ഞുങ്ങളെയും ഇത്തരത്തില്‍ ഇവര്‍ സംരക്ഷിക്കുന്നു.
കടുത്ത വംശനാശഭീഷണിയുടെ വക്കിലാണ് ഈനാംപേച്ചികള്‍. ഇവയുടെ ശരീരത്തില്‍ ഔഷധഗുണം ഉണ്ടെന്നുള്ളത് വലിയതോതില്‍ ഇവയെ കൊന്നൊടുക്കുന്നതിനും ആഹാരമാക്കുന്നതിനും കാരണമായിട്ടുണ്ട്.
ഒരു പ്രസവത്തില്‍ ഒരു കുഞ്ഞാണ് പതിവ്. മണ്ണിനടിയിലെ മാളങ്ങളിലാണ് ഇവ കൂടൊരുക്കുന്നത്. ഇവയുടെ ഗര്‍ഭകാലം 120 മുതല്‍ 150 ദിവസം വരെയാണ്. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് 450 ഗ്രാം വരെ ഭാരം ഉണ്ടായിരിക്കും. നാലു മാസം വരെ ആകുന്നതോടെ ഉറുമ്പുകളെയും ചിതലുകളെയും കുഞ്ഞുങ്ങള്‍ ഭക്ഷിച്ച് തുടങ്ങുന്നു.
വംശനാശഭീഷണി നേരിടുന്ന സസ്തനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി കഡഇച 2014 മുതല്‍ ഇവയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കി വരുന്നു.