Tess J S
ആരെയും മോഹിപ്പിക്കുന്ന കിരീടവും അഴകാര്‍ന്ന ശരീരവും ഉപ്പൂപ്പന്റെ പ്രത്യേകതയാണ്. ഇന്ത്യ മുഴുവന്‍ കണ്ടുവരുന്ന ഈ പക്ഷി ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ധാരാളമായുണ്ട്.
ഇതിന്റെ ദേഹം മുഴുവനും മങ്ങിയ ഓറഞ്ച് നിറവും, ചിറകുകളില്‍ വെളുത്തതും കറുത്തതുമായ വലയങ്ങളും കാണാന്‍ കഴിയും. മുന്നില്‍ നിന്ന് പിന്നിലേക്ക് ഒതുങ്ങി നില്‍ക്കുന്ന തലയിലെ കിരീടം അഗ്രഭാഗത്ത് കറുത്ത നിറത്തോട് കൂടിയ ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്നു. വലിയ കണ്ണുകളാണ് ഇക്കൂട്ടര്‍ക്കുള്ളത്.
ഉള്ളിലേക്ക് വളഞ്ഞ് നീണ്ട കൊക്കുകളുള്ള ഇവ മണ്ണിരകളെയും പുഴുക്കളെയുമാണ് പ്രധാനമായും ആഹാരമാക്കുന്നത്. ഫെബ്രുവരി മുതല്‍ മെയ് മാസം വരെയാണ് ഇവയുടെ പ്രജനനകാലം. മരപ്പൊത്തുകളാണ് ഇവ കൂടുണ്ടാക്കാനായി തിരഞ്ഞെടുക്കുന്നത്. ആറു വരെ മുട്ടകളാണ് ഒരു തവണയിടുക. ഇക്കാലം കൂട്ടില്‍ കഴിയുന്ന പെണ്‍പക്ഷികള്‍ക്ക് തീറ്റയെത്തിച്ചു കൊടുക്കുന്നത് ആണ്‍പക്ഷികളാണ്.
ഇന്ത്യയില്‍ ഈ പക്ഷിയെ ബര്‍ബര്‍ പെണ്ണ് എന്നും വിളിക്കാറുണ്ട്. ഇവ ഇസ്രായേലിന്റെ ദേശീയ പക്ഷി കൂടിയാണ്.