Sheen Thankalayam
അതിഭാവുകത്വവും തീവ്രവൈകാരികതയും നിറഞ്ഞ സമകാലീന ലോകജീവിതത്തിലെ നവജാതശിശുവാണ് ഓണ്‍ലൈന്‍ മീഡിയ. പരമ്പരാഗത മീഡിയയുടെ ഭാഗമായ പത്രം, മാസിക, എഴുത്ത്, റേഡിയോ, ടെലിവിഷന്‍, തുടങ്ങിയവയില്‍നിന്നും ഇന്റര്‍നെറ്റിന്റെ അപാരസാദ്ധ്യതകളിലേക്കുള്ള ചുവടുമാറ്റം കാലത്തിന്റെ അനിവാര്യതയാണ്. ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാനും ക്രിസ്തുവിന് സാക്ഷ്യം നല്‍കുവാനും ഓരോ ക്രിസ്ത്യാനിയും പരിശ്രമിക്കുമ്പോള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രദാനം ചെയ്യുന്ന മള്‍ട്ടിപ്പിള്‍ സാദ്ധ്യതകള്‍ വിസ്മരിക്കാനാകില്ല. സഭയും സംസ്‌കാരങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നിടത്ത് സമൂഹത്തിലെ മാറ്റങ്ങളുടെ മാറ്റ് തിരിച്ചറിഞ്ഞ് ഉള്‍ക്കൊള്ളേണ്ടത് സഭയുടെ ധര്‍മ്മമാണ്.
സാര്‍വ്വത്രിക സഭയോട് ചേര്‍ന്നുനിന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ നടത്തുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടവയാണ്. ശക്തമായ സഭാനേതൃത്വത്തിന്റെ കീഴില്‍ തീക്ഷ്ണതയോടെ മുന്നേറുന്ന നമുക്ക് ആധുനിക യുഗത്തില്‍ കൂടുതല്‍ നൈപുണ്യവും ആര്‍ജ്ജവത്വവും വേണം. ഇരുമിഴികളും പൂട്ടി ഉറങ്ങുമ്പോഴും മൂന്നാം കണ്ണായി സ്മാര്‍ട്ട്‌ഫോണോ ടാബ്‌ലെറ്റോ നമുക്കുവേണ്ടി ഉണര്‍ന്നിരിക്കും. അഥവാ നാം എപ്പോഴും ഓണ്‍ലൈനായിരിക്കും. യുവത്വത്തിന്റെയും ചടുലതയുടെയും ഈ ഡിജിറ്റല്‍ ലോകത്ത് ഗൗരവമേറിയ വിഷയങ്ങളുടെ നിസ്സാരവത്കരണവും വിവാദവിഷയങ്ങളോടുള്ള അമിതാവേശവും വര്‍ദ്ധിക്കുന്നു. അവാസ്തവമായ ‘ചരിത്രനിര്‍മ്മാണം’, ഭ്രൂണഹത്യയും സ്വവര്‍ഗവിവാഹവും പോലുള്ള വിഷയങ്ങള്‍, സാത്താന്‍സേവ, മദ്യം-ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, വസ്ത്രധാരണം-ഫാഷന്‍ മേഖലകളിലെ ലൈംഗികാതിപ്രകസരം തുടങ്ങിയ എല്ലാ പുതിയ വെല്ലുവിളികളിലും ഓണ്‍ലൈന്‍ സ്വാധീനം വ്യക്തമാണ്. ക്ഷുഭിതയൗവനങ്ങളുടെ അപക്വമായ ‘ഇടപെടലുകള്‍’ വിഷയങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഈവിധ വിഷയങ്ങളിലേക്കുള്ള ഒരു തിരനോട്ടമാണ് ഈ ചിന്തകള്‍.
ഫാമിലി റീചാര്‍ജ്, ഫാമിലി പാക്ക്, ഫാമിലി ചാറ്റ് തുടങ്ങിയവയെല്ലാം നമുക്കിന്ന് പരിചിതമാണ്. എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുമ്പോള്‍ പരസ്പര ആശ്രയവും സഹകരണവും നാമമാത്രമേ വേണ്ടിവരുന്നുള്ളൂ. മനുഷ്യബന്ധവും ഗന്ധവും നഷ്ടപ്പെടുന്ന ഒരു പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ തീന്‍മേശകള്‍ ഭക്ഷണം കഴിക്കാന്‍വേണ്ടി മാത്രമുള്ള ഇടങ്ങളായിരുന്നില്ല; കുടുംബ ചര്‍ച്ചകളുടെ വേദികള്‍ കൂടെയായിരുന്നു. പിന്നീട് ടെലിവിഷന്‍ പരിപാടികള്‍ക്കിടയിലെ ഒരു ‘ഐറ്റം’ മാത്രമായി ഭക്ഷണം മാറി. ഇപ്പോള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബങ്ങള്‍ തന്നെ ഇല്ലാതായിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന ഒരു തലമുറ പുതിയ സംസ്‌കാരവും ശൈലികളും രൂപപ്പെടുത്തുന്നു.
ഫ്‌ളാറ്റ് സംസ്‌കാരത്തില്‍ ഫ്‌ളാറ്റ് ആയിപ്പോകുന്ന ഇന്നത്തെ തലമുറ കൂട്ടുകുടുംബത്തിന്റെ സ്വാദ് നുണഞ്ഞിട്ടുള്ളവരല്ല. കൊണ്ടും കൊടുത്തും വശത്താക്കുന്ന പക്വതയുടെ പാഠങ്ങള്‍ക്കുപകരം ഏകാന്തതയുടെ തുരുത്തുകളില്‍ വിരിച്ചിരിക്കുന്ന ‘ഇലക്ട്രോണിക് വല’കളില്‍ സ്വയം ഇരയാകുന്നു. പെറ്റമ്മയുടെ സ്‌നേഹത്തില്‍ ചാലിച്ച ‘ഓമനത്തിങ്കള്‍ക്കിടാവോ’ പോലുള്ള സെന്റി പാട്ടിനേക്കാള്‍ പോപ്പ്-റോക്ക് സംഗീതങ്ങളാകും ഈ തലമുറ ഇഷ്ടപ്പെടുന്നത്. പങ്കുവയ്പിന്റെ അര്‍ത്ഥം ‘ഓണ്‍ലൈന്‍ ഷെയര്‍’ എന്ന് മനസ്സിലാക്കാനാണ് സാദ്ധ്യത. മുമ്പ് കുടുംബ പ്രശ്‌നങ്ങളുടെ പരിഹാരം നിശ്ചയിച്ചിരുന്നത് കാരണവന്മാരായിരുന്നെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്ത് ധാരാളം ഓണ്‍ലൈന്‍ ഗുരുക്കന്മാരുണ്ട്. വികലവും അപൂര്‍ണ്ണവും യാന്ത്രികവുമായ ഇത്തരം ബന്ധങ്ങളാണ് നമ്മുടെ കുടുംബങ്ങളെ ശിഥിലപ്പെടുത്തുന്നത്. അവസാന ശ്വാസംവരെ കുടുംബത്തിനുവേണ്ടി ചോരയും നീരുമൊഴുക്കുന്ന കുടുംബാംഗം ഇന്ന് കെട്ടുകഥയിലെ കേവലം ഒരു കഥാപാത്രം മാത്രമാകുന്നു. നമുക്ക് ഒരു മടക്കം കൂടിയേതീരൂ, മണ്ണിലുറച്ച് മണ്ണിലേക്കും, വിണ്ണിനെ ചിന്തിച്ച് വിണ്ണിലേക്കും.
വിവര സാങ്കേതിക വിദ്യയിലും വിജ്ഞാനമണ്ഡലത്തിലും ഇന്റര്‍നെറ്റ് നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണ്. എന്നാല്‍, ചിരിയില്ലാതെ ചിരിക്കാനും, കണ്ണീരില്ലാതെ കരയാനും, സ്‌നേഹമില്ലാതെ പ്രേമിക്കാനും, യുക്തിയില്ലാതെ അടുക്കാനും കഴിയുന്ന ഇന്റര്‍നെറ്റിന്റെ മായികലോകത്തില്‍ ഭ്രമിച്ചുപോകുന്ന ബാല്യ-കൗമാരങ്ങളെക്കുറിച്ച് വിലപിക്കാനല്ലേ നമുക്ക് കഴിയൂ. വഴി തെറ്റിയ ‘ട്രെന്‍ഡു’കളെ അപഥസഞ്ചാരങ്ങളായി അംഗീകരിക്കാനോ തള്ളിക്കളയാനോ ഈ തലമുറ തയ്യാറാകുന്നില്ല. അനുകരണീയ മാതൃകയുടെ മാനദണ്ഡം ‘പോപ്പുലാരിറ്റി’യാണെന്ന വിശ്വാസത്തില്‍ കാട്ടിക്കൂട്ടുന്ന വിക്രയകള്‍ പലപ്പോഴും സഭ്യതയുടെയും സാംസ്‌കാരിക അച്ചടക്കത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. ഒരു കൈകൊണ്ട് ചാരിറ്റി കൊടുക്കുമ്പോള്‍ മറുകൈകൊണ്ട് ‘സെല്‍ഫി’ എടുക്കുന്ന ‘ഥീഥീ ഥീൗവേ’ ചിന്തിക്കുന്നത് കിട്ടാനിരിക്കുന്ന ലൈക്കുകളെയും കമന്റുകളെയും കുറിച്ച് മാത്രമാണ്.
നാം സാധാരണ കേള്‍ക്കുകയും നമുക്ക് പരിചിതവുമായ ഇമൃ ഞമരശിഴ, അിഴൃ്യ ആശൃറ,െ ആൗയയഹല,െ ടുീൃെേ & ഏമാല െതുടങ്ങിയ ഗയിമുകളല്ലാതെ പലതരം ഓണ്‍ലൈന്‍ ‘കളികളും’ ഛിഹശില, അിറൃീശറ, ണശിറീം െപ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ജീൃി ടശലേ കളെപ്പോലും വെല്ലുന്ന തരത്തിലുള്ള ടലഃൗമഹ ഏമാല,െ അക്രമവാസന വളര്‍ത്തുന്ന ഇൃശാശിമഹ ഏമാല,െ ക്രൂരമായ ണമൃ ഏമാല,െ ലഹരി വസ്തുക്കളെ മഹത്വീകരിക്കുന്നവ, സഭ്യേതരമല്ലാത്ത ട്രെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന എമവെശീി ഏമാല െതുടങ്ങിയവ യുവാക്കള്‍ക്കിടയില്‍ പോപ്പുലര്‍ ആയ ഗയിമുകളില്‍ ചിലതുമാത്രമാണ്. ഓണ്‍ലൈന്‍ ഗയിമുകള്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന വാദം ശരിതന്നെ. എങ്കിലും മാതാപിതാക്കളുടെ വിവേകപൂര്‍ണമായ ഒരു ‘നോട്ടം’ നല്ലതാണ്.
ഓര്‍ക്കുട്ട് എന്ന പുതിയ ഓണ്‍ലൈന്‍ സംരംഭം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്താകമാനം ചര്‍ച്ചാവിഷയമായിരുന്നു. നൈമിഷികാനന്ദത്തിന്റെയും അംഗീകാരത്തിന്റെയും അജ്ഞാത സുഹൃത്തുക്കളുടെയും ഈ ‘വലയം’ പെട്ടെന്ന് ക്ലിക്കായി. ബ്രസീലിയന്‍ ഹാക്കര്‍മാരുടെ വൈറസ് ആക്രമണത്തില്‍ കര്‍ന്നുവീണ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുനര്‍ജനിച്ചു. 2004 ഫെബ്രുവരിയില്‍ തുടക്കം കുറിച്ച ഫെയ്‌സ്ബുക്കിന്റെ ജനസംഖ്യ ഭാരതത്തിന്റെ പൗരന്മാരുടെ എണ്ണത്തിനൊപ്പം വരും. ശരാശരി 90 കോടി സന്ദര്‍ശകരും 70 ഭാഷകളിലുള്ള സന്ദേശങ്ങളും ണവമെേഅുു പോലുള്ള അനുബന്ധ ആപ്ലിക്കേഷനുകളും കനത്ത ആസ്തിയുമായി ഫെയ്‌സ്ബുക്കു തന്നെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. കുഞ്ഞന്‍ ബ്ലോഗായ ഠംശേേലൃ (31 കോടി), ഘശിസലറകി (25.5 കോടി), ജൃശിലേൃലേെ (25 കോടി), ഏീീഴഹല ജഹൗ െ(12 കോടി), ഠൗായഹൃ, കിേെമഴൃമാ, ഢസ, എഹശരസൃ, ഢശില, ങലലൗേു, ഠമഴഴലറ, മസെ.ളാ, ങലലങേല, ഇഹമാൈമലേ,െ ഒശ5 തുടങ്ങി നിരവധി ീെരശമഹ ിലംേീൃസശിഴ ശെലേ െഇന്നത്തെ തലമുറയ്ക്ക് പരിചിതമാണ്. മുല്ലപ്പൂവിപ്ലവവും വാള്‍സ്ട്രീറ്റ് പ്രക്ഷോഭവവും മറ്റ് നിരവധി സമര-വിപ്ലവങ്ങളും വളര്‍ന്നത് ഇവയുടെ ‘ചുവരുകള്‍’ക്കുള്ളിലാണ്.
ഫെയ്‌സ്ബുക്കിന്റെ ംമഹഹ ല്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഈശോയുടെയും മറിയത്തിന്റെയും വിശുദ്ധന്മാരുടെയും ചിത്രങ്ങള്‍ക്കും കുറെ ബൈബിള്‍ വാക്യങ്ങള്‍ക്കുമപ്പുറം ജീവിതം സന്ദേശവും സുവിശേഷവും ആയി മാറ്റണം. യുവജന മദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസ് അസ്സീസി പറയുന്നത് ശ്രദ്ധിക്കുക: ജൃലമരവ വേല ഏീുെലഹ മ േമഹഹ ശോല;െ ൗലെ ംീൃറ െശള ിലരലമൈൃ്യ’. പ്രവൃത്തികള്‍ ഉള്‍ച്ചേരാത്ത നിരര്‍ത്ഥക വാക്കുകള്‍ (ുീേെ, ഹശസല മിറ രീാാലി)േ നമ്മില്‍ നിന്നും വരാതിരിക്കട്ടെ. ഇന്റര്‍നെറ്റിലും സ്മാര്‍ട്ട്‌ഫോണിലുമിരുന്ന് സമയം പാഴാക്കുന്നതിനുപകരം ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുവജനങ്ങളോട് ആവശ്യപ്പെടുന്നത്.
ഇന്റര്‍നെറ്റില്‍ ‘ഒരു ക്രിസ്ത്യന്‍ സ്റ്റൈല്‍’ സ്ഥാപിക്കാനുള്ള മഹത്തായ ഒരു മാധ്യമമായി സോഷ്യല്‍ മീഡിയയെ കാണുകയും ഓണ്‍ലൈനില്‍ ക്രിസ്തീയ സാന്നിദ്ധ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭ ഇന്ന് ീിഹശില ല്‍ സജീവമാണ്. ഠംശേേലൃ, ഢമശേരമി ഥീൗഠൗയല ഇവമിിലഹ, ഢമശേരമി ടശലേ,െ വത്തിക്കാന്റെ ളമരലയീീസ മുുഹശരമശേീി ആയ ജീുല2ഥീൗ തുടങ്ങിയവ സഭയുടെ പുതിയ മുഖങ്ങളാണ്. 2011-ല്‍ ബനഡിക്ട് തഢക-ാമന്‍ പാപ്പ തുടങ്ങിവച്ച ഠംശേേലൃ-ല്‍ (@ജീിശേളലഃ) സജീവമായ ഠംലല േചെയ്തുകൊണ്ട് അനുകരണീയ മാതൃകയാണ് 77 കാരനായ മാര്‍പ്പാപ്പ നമുക്ക് നല്‍കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി മാധ്യമലോകത്തില്‍ പ്രകടമായ നവീനചിന്തകള്‍ രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്റെ വിചിന്തന വിഷയങ്ങളെ സ്വാധീനിക്കുകയും പരിവര്‍ത്തനപരമായ തീരുമാനങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ‘സഭ ആധുനിക യുഗത്തില്‍’ എന്ന പാസ്റ്ററല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ‘ആധുനിക യുഗത്തില്‍ സഭയുടെ ധര്‍മ്മ’ത്തെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നു. ചെറുതെങ്കിലും സുപ്രധാനമായ ചിന്തകള്‍ നല്‍കുന്ന ‘സാമൂഹ്യമാധ്യമങ്ങള്‍’ എന്ന ഡിക്രി പറയുന്നത് സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത് സഭയുടെ കടമയാകുന്നു എന്നാണ്. അജപാലനവൃത്തിയെ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങള്‍, സിനിമ, നാടകം, റേഡിയോ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അതിനായി വൈദികരെയും സന്യസ്തരെയും അല്മായരെയും ഒരുക്കുകയും വേണം.
2002-ലെ ‘ഋവേശര െശി കിലേൃില’േ, ‘ഠവല ഇവൗൃരവ മിറ വേല കിലേൃില’േ എന്നിവ ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള സഭയുടെ ഗൗരവമേറിയ പഠനങ്ങളാണ്. ലോകമാധ്യമദിന സന്ദേശത്തില്‍ ഓരോ വര്‍ഷവും സഭ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ നാം കൂടുതല്‍ ആഴത്തില്‍ പഠിക്കണം. മാധ്യമവളര്‍ച്ചയ്‌ക്കൊപ്പം യുവജനങ്ങളോടുള്ള ശ്രദ്ധ ആവശ്യമായി വന്നപ്പോഴാണ് 1970-ല്‍ ‘ടീരശമഹ ഇീാാൗിശരമശേീി െമിറ ഥീൗവേ’ എന്ന സന്ദേശം വരുന്നത്. 1990-ല്‍ കമ്പ്യൂട്ടര്‍, 1994-ല്‍ ടെലിവിഷന്‍, 1995-ല്‍ സിനിമ, 1999-ല്‍ മാസ്മീഡിയ, 2002-ല്‍ ഇന്റര്‍നെറ്റ്, 2009-ല്‍ ന്യൂ ടെക്‌നോളജീസ്, 2010-ല്‍ നവമാധ്യമലോകത്ത് വൈദികരും അജപാലന ദൗത്യവും, 2013-ല്‍ സോഷ്യല്‍ നെറ്റ് വര്‍ക്‌സ് തുടങ്ങിയ സന്ദേശങ്ങളിലൂടെ സഭ ലോകമാറ്റങ്ങള്‍ക്കൊപ്പം ചിന്തിക്കുകയും സൂക്ഷ്മതയോടും ഗൗരവത്തോടുംകൂടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നുണ്ടെന്നും തെളിയിച്ചു.
അച്ചടി മാധ്യമങ്ങള്‍, റേഡിയോ, ടെലിവിഷന്‍, കേബിള്‍ ചാനലുകള്‍, ഔദ്യോഗിക വെബ് സൈറ്റുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ റേഡിയോ, ട്വിറ്റര്‍, ബ്ലോഗുകള്‍, ചാറ്റ് ആപ്ലിക്കേഷനുകള്‍, ബൈബിളിന്റെയും ജപമാല-നൊവേന പ്രാര്‍ത്ഥനകളുടെയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയ, പരമ്പരാഗതവും നവീനവുമായ മാധ്യമങ്ങളിലൂടെ സഭ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കത്തോലിക്കരുടെ ഓണ്‍ലൈന്‍ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. എന്നാല്‍ ‘ഡിജിറ്റല്‍ ഭൂഖണ്ഡത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച്’ കെട്ടിപ്പൊക്കി ദൈവമില്ലാത്ത ദൈവാലയത്തില്‍ ‘ബൗദ്ധിക ആരാധന’ നടത്തുന്നവരായി നാം അധഃപതിക്കരുത്. അങ്ങനെയായാല്‍ വ്യക്തി-വ്യക്തി ബന്ധങ്ങള്‍ അന്യമായ ്ശൃൗേമഹ ംീൃഹറ ലെ റോബോട്ടുകളായി നാം പരിമിതപ്പെട്ടേക്കാം. സഭാ നേതൃത്വത്തിന്റെയും ദൈവ-മനുഷ്യബന്ധത്തിന്റെ മദ്ധ്യസ്ഥരായ വൈദികരുടെയും സര്‍വ്വോപരി ദൈവാനുഗ്രഹത്തിന്റെയും നടുത്തളങ്ങളില്‍ നാം തഴച്ചുവളരണം. ഇന്റര്‍നെറ്റിന്റെ നൈമിഷിക മരുപ്പച്ചയില്‍ കുടുങ്ങിപ്പോകാതെ, ശുദ്ധവായു ഉള്ളിലേക്ക് കയറാന്‍ തുറവിയുടെ ജാലകങ്ങളെ ഒരിക്കല്‍ക്കൂടി നമുക്ക് തുറന്നിടാം.