Tess J S
കറുപ്പ് നിറത്തിലോ, തവിട്ട് നിറത്തിലോ, മഞ്ഞകലര്‍ന്ന വെള്ളനിറത്തിലോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരടികള്‍ കാണപ്പെടുന്നു. രോമാവൃതമായ ഇവയുടെ ശരീരത്തിന് പൊതുവെ നീളമുള്ള രോമങ്ങളാണുള്ളത്. കുട്ടികളുടെ ഇഷ്ട കളിപ്പാട്ടമായി മാറിയ കരടിപ്പാവയ്ക്ക് ടെഡി എന്ന പേര് ലഭിച്ചത് അമേരിക്കന്‍ പ്രസിഡന്റായ റൂസ്‌വെല്‍റ്റിന്റെ വളര്‍ത്തുകരടിയില്‍ നിന്നാണ്.
ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആര്‍ട്ടിക്പ്രദേശം, എന്നിവിടങ്ങളിലാണ് കരടികളെ സ്വാഭാവികപരിസ്ഥിതിയില്‍ കാണാനാവുക. മിശ്രഭുക്കുകളായ ഇവ മാസം കൂടാതെ തേന്‍, പഴങ്ങള്‍, കിഴങ്ങുകള്‍, തുടങ്ങിയവയും ആഹാരമാക്കാറുണ്ട്. കരയിലെ മാംസഭോജികളില്‍ ഏറ്റവും വലുത് കരടിവിഭാഗമായ ധ്രുവക്കരടിയാണ്.11 അടിയോളം ഇവയ്ക്ക് നീളമുണ്ടാകും. ലോകത്തിലാകെ എട്ടുതരം കരടികള്‍ കാണപ്പെടുന്നു. ഉര്‍സിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന കരടിയുടെ ആയൂര്‍ദൈര്‍ഘ്യം 30 വര്‍ഷം വരെയാണ്. കൂടുതലും രാത്രികാലങ്ങളിലാണ് കരടികള്‍ ആഹാരം തേടിയിറങ്ങുന്നത്. യാതൊരു പ്രകോപനവും കൂടാതെ മറ്റ് ജീവികളെ ഇവ ആക്രമിക്കാറുണ്ട്. കരടികള്‍ പൊതുവെ ഒറ്റയായി ജീവിക്കവാന്‍ ആഗ്രഹിക്കുന്നവരാണ്.
മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തമായി ഇവയ്ക്ക് നിവര്‍ന്നു നില്‍ക്കാനും, മരത്തില്‍ കയറാനും, ശക്തമായ വെള്ളത്തില്‍ നീന്താനും കഴിയും. പ്രജനന കാലത്ത് ഇണയോടൊപ്പം ഒരു മാസം ജീവിക്കുകയും ശേഷം ആണ്‍കരടി തിരികെ പോകുകയും ചെയ്യുന്നു.