Tess J S
മനുഷ്യസാമീപ്യമുള്ളയിടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ് കാക്ക. അതിബുദ്ധിശാലിയായ കാക്കകള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് കോര്‍വിഡേ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഇവര്‍ മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജീവി കൂടിയാണ്. മതവിശ്വാസങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ബലിക്കാക്കയെ പരേതാത്മാക്കളുടെ രൂപമായാണ് ഹിന്ദു വിശ്വാസികള്‍ കരുതുന്നത്.
കേരളത്തില്‍ കണ്ടു വരുന്ന രണ്ടിനം കാക്കകളാണ് ബലിക്കാക്കയും പേനക്കാക്കയും. തലയും കഴുത്തും ചാരനിറത്തില്‍ ഉള്ളവരാണ് പേനക്കാക്കകള്‍. ബലിക്കാക്കയെക്കാള് ചെറിയ ശരീരമുള്ള ഇവയെ ഹൗസ് ക്രോ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. വീട്ടുവളപ്പില്‍ അധികമായി കാണപ്പെടുന്നവര്‍ ഇക്കൂട്ടരാണ്. കടുത്ത കറുപ്പ് നിറത്തില്‍ കാണപ്പെടുന്ന ബലിക്കാക്കകള്‍ പേനക്കാക്കയെക്കാള് വലുതാണ്. ബലിച്ചടങ്ങുകളില്‍ ബലിച്ചോര്‍ കഴിക്കാനെത്തുന്നതിനാലാകണം ഇവയ്ക്ക് ബലിക്കാക്ക എന്ന പേര് ലഭിച്ചത്. ഇംഗ്ലീഷില്‍ ഇവയെ ജംഗ്ലിള്‍ ക്രോ എന്നറിയപ്പെടുന്നു.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് കാക്കകള്‍ മുട്ടയിടുന്നത്. ചുള്ളിക്കമ്പുകളും ചെറുകമ്പുകളും കൊണ്ടാണ് ഇവര്‍ കൂടൊരുക്കുന്നത്. മരങ്ങളില്‍ തന്നെയാകണമെന്നില്ല അനുയോജ്യമായ ഏത് സ്ഥലത്തും കൂടൊരുക്കുക പതിവാണ്. മറ്റ് പക്ഷികളില്‍ നിന്നും വ്യത്യസ്ഥമായി കൂട്ടമായി വന്ന് ആക്രമിക്കുകയാണ് കാക്കകള്‍ പതിവ്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത് വരെ കാക്കകള്‍ ഇണപിരിഞ്ഞാണ് ജീവിക്കുക. കാക്കയുടെ മുട്ടയോട് കുയില്‍ മുട്ടയ്ക്ക് സാമ്യമുള്ളതിനാല്‍ കാക്കള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുയില്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്ത് വളര്‍ത്തുന്ന കാക്കകള്‍ തന്റെ കുഞ്ഞല്ലയെന്ന് തിരിച്ചറിയുമ്പോള്‍ കൊത്തിയോടിക്കുകയാണ് പതിവ്. കാക്കയുടെ ശബ്ദം അനുകരിച്ച് അവയെ വിളിച്ചുവരുത്തുന്നത് കുട്ടികള്‍ക്കു ഹരമാണ്.