Tess J S
മനുഷ്യന്‍ ഏറ്റവുമധികം ഇണക്കി വളര്‍ത്തുന്ന പക്ഷിവര്‍ഗമാണ് കോഴി. ആണ്‍കോഴികളെ പൂവന്‍ കോഴികളെന്നും പെണ്‍കോഴികളെ പിടക്കോഴികളെന്നും അറിയപ്പെടുന്നു. മനുഷ്യനുമായി അടുത്തിണങ്ങുന്ന ഇവ ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള പക്ഷിവര്‍ഗമാണ്. ഗാലോയെന്‍സെറെ എന്ന ശാസ്ത്രീയനാമത്തിലാണ് ഇവര്‍ അറിയപ്പെടുന്നത്.
ഏഷ്യയുടെ തെക്ക് കിഴക്കന്‍ മേഖലകളില്‍ ഉണ്ടായിരുന്ന കാട്ടുകോഴികളില്‍ നിന്നാണ് ഇന്ന് കാണുന്ന നാട്ടുകോഴികള്‍ ഉണ്ടായത്.
കോഴികളുടെ കൂട്ടത്തില്‍ പൂവനാണ് നേതൃത്വം വഹിക്കുന്നത്. പിടകള്‍ക്ക് പൂവനെക്കാല്‍ വലിപ്പം കുറവായിരുക്കും. വായു അറകള്‍ നിറഞ്ഞ ഇവയുടെ എല്ലുകള്‍ക്ക് ഭാരം വളരെ കുറവാണ്. കേഴികളെ പക്ഷിവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെങ്കിലും ഇവയ്ക്ക് അധിക ദൂരം പറക്കുവാന്‍ കഴിയുകയില്ല. ധാന്യങ്ങള്‍, ചെറുപ്രാണികള്‍ എന്നിവയാണ് ഇവയുടെ ആഹാരം. വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള തൂവലുകള്‍ ഇവയുടെ പ്രത്യേകതയാണ്.
മാംസത്തിനും മുട്ടയ്ക്കുമായി വ്യാവസായികമായി കോഴികളെ വളര്‍ത്തിവരുന്നു. ഒരു സമയം ഒരു മുട്ടയാണ് പിടകള്‍ ഇടുക. ഒരേ സ്ഥലത്തു തന്നെയായിരിക്കും പിടക്കോഴികള്‍ എല്ലാ ദിവസവും മുട്ടയിടുന്നത്. 21 ദിവസമാണ് മുട്ട വിരിയാനായി പിടക്കോഴി മുട്ടകള്‍ക്ക് അടയിരിക്കുന്നത്. മാംസത്തിന് മാത്രമായി വളര്‍ത്തുന്ന കോഴികളെ ബ്രോയിലര്‍ കോഴി എന്നാണ് അറിയപ്പെടുന്നത്.