Tess J S
അസ്റ്റെറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഗെര്‍ബെറ അലങ്കാര സസ്യമാണ്. ജര്‍മ്മന്‍ സസ്യശാസ്ത്രജ്ഞനായ ട്രൗഗോട്ട് ഗര്‍ബറിന്റെ സ്മരണാര്‍ത്ഥമാണ് ഇവയ്ക്ക് ഗെര്‍ബെറ എന്ന പേര് നല്‍കിയത്. ആഫ്രിക്കന്‍ ഡെയ്‌സി എന്നും ഇവ അറിയപ്പെടുന്നു.
മഞ്ഞ, ചുവപ്പ്, റോസ്, ഓറഞ്ച്, വെള്ള എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ഇവയുടെ പൂക്കള്‍ കാണപ്പെടുന്നു. രണ്ടാഴ്ച്ച വരെ ഇവയുടെ പൂക്കള്‍ വാടാതെ നില്‍ക്കും. ഒരാഴ്ച്ച ഒരു ചെടിയില്‍ നിന്ന് രണ്ട് പൂക്കള്‍ വരെ ലഭിക്കുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഇവയുടെ പൂക്കള്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്നു. തേനീച്ചകളും, ചിത്രശലഭങ്ങളും, ഉറുമ്പുകളും തേനിനായി ഇവയെ ആശ്രയിക്കാറുണ്ട്. വെട്ടുപൂക്കളില്‍ വളരെയേറെ പ്രാധാന്യമുള്ള പുഷ്പമാണ് ഇവ. ലോകത്ത് ഉല്പാദിപ്പിക്കുന്ന വെട്ട് പൂക്കളില്‍ അഞ്ചാം സ്ഥാനമാണ് ഇവയ്ക്കുള്ളത്.