ഞാവല്‍

0
2180

Tess J S
നിറയെ ശാഖകളോടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഞാവല്‍ നിത്യഹരിതവൃക്ഷമാണ്. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ മുപ്പത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ഇന്ത്യയാണ് ഇവയുടെ ജന്മദേശം. ഇലകള്‍ക്കിടയില്‍ കറുപ്പ് നിറത്തില്‍ തൂങ്ങിക്കിടക്കുന്ന ഇവയുടെ കായ്കള്‍ ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. പച്ച നിറത്തിലും, പിന്നീട് ഇളം പിങ്ക് നിറത്തിലും, ശേഷം ചുവപ്പ് നിറത്തിലും, പഴുക്കുമ്പോള്‍ കറുപ്പ് നിറത്തിലുമായി ഇവയുടെ കായ്കള്‍ കാണപ്പെടുന്നു. ഏപ്രില്‍ മാസത്തിലാണ് ഇവയില്‍ പഴങ്ങളുണ്ടാകുന്നത്. നൂറുവര്‍ഷത്തിലധികം ആയുസ്സുള്ള വൃക്ഷമാണ് ഇവ. ഗൃഹോപകരണങ്ങളുടെ നിര്‍മ്മാണത്തിനായി ഞാവലിന്റെ തടി ഉപയോഗിക്കുന്നു.
ഞാവല്‍ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. കായ്കള്‍ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുമ്പോള്‍ ഇലയും, വേരും, തൊലിയും, കായും ആയുര്‍വേദ ചികിത്സയിലും, യുനാനി ചികിത്സയിലും പ്രയോജനപ്പെടുത്തി വരുന്നു. വിദേശി പഴങ്ങള്‍ നമ്മുടെ വിപണി കയ്യടക്കുമ്പോള്‍ സ്വദേശികളായ ഞാവല്‍ പോലുള്ള പഴങ്ങള്‍ കവിഭാവന മാത്രമായി മാറുന്നു. തണല്‍ വൃക്ഷങ്ങളായി വഴിവക്കുകളില്‍ ഇവയെ കാണാമെങ്കിലും ഗുണമറിഞ്ഞ് ഉപയാഗിക്കാന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here