Tess J S
മിക്ക രാജ്യങ്ങളിലും കണ്ടുവരുന്ന പക്ഷിയാണ് താറാവ്. മുട്ടയ്ക്കും മാംസത്തിനുമായി ഇവയെ വളര്‍ത്തുന്നു. ഇന്ത്യയില്‍ വളര്‍ത്തുപക്ഷികളില്‍ രണ്ടാം സ്ഥാനമാണ് താറാവിനുള്ളത്. കരയില്‍ ജീവിക്കുന്ന ഇവയ്ക്ക് വെള്ളത്തില്‍ സഞ്ചരിക്കാനും ഇരതേടാനുമുള്ള കഴിവുണ്ട്. വാലിന്റെ അറ്റത്തുള്ള ഗ്രന്ഥിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന എണ്ണയാണ് ഇവയെ ജലത്തില്‍ പൊങ്ങിക്കിടക്കാനും, നീന്താനും സഹായിക്കുന്നത്. ശരാശരി അറുപത് സെന്റീമീറ്റര്‍ നീളവും ഏഴു കിലോഗ്രം വരെ ഭരവും ഇവയ്ക്കുണ്ടാകും.
വര്‍ഷം തോറും ഇവയുടെ തൂവലുകള്‍ കൊഴിയുകയും ശേഷം പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. വളര്‍ത്തുതാറാവുകള്‍ അടയിരിക്കാത്ത സ്വഭാവക്കാരായതിനാല്‍ കോഴിമുട്ടയോടൊപ്പമാണ് ഇവയുടെ മുട്ട വിരിയിക്കുന്നത്. 28 ദിവസമാണ് മുട്ട വിരിയാനെടുക്കുന്ന സമയം. പ്രധാനപ്പെട്ട താറാവിനങ്ങളാണ് ഓര്‍പിങ്ടണ്‍, എയില്‍സ്‌ബെറി, വൈറ്റ് ടേബിള്‍, റോയല്‍ വെല്‍ഷ് ഹാള്‍ക്വിന്‍ തുടങ്ങിയവ. അനാറ്റിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍.