ഞാനാര്‍ത്തിയോടെ അപ്പം കയ്യിലെടുത്ത് കഴിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ കൈ നീട്ടി. സത്യത്തില്‍ എനിക്ക് ദേഷ്യം തോന്നി; അവനോട്. നാലോ അഞ്ചോ അപ്പമെങ്കിലും ഒറ്റയിരുപ്പിന് കഴിക്കണമെന്നുണ്ട്. എങ്കിലും കൈ നീട്ടിയതല്ലേ, എങ്ങനെ കൊടുക്കാതിരിക്കും.? കൊടുത്തു. എന്നെയതിശയിപ്പിച്ചുകൊണ്ട്, അവന്‍ അപ്പമെടുത്ത് വാഴ്ത്തി എന്റെ കയ്യില്‍ത്തന്നു. ഞാനാര്‍ത്തിയോടെ അതു വാങ്ങി കഴിക്കാനൊരുങ്ങി. മനസ്സിലൊരിടിവെട്ടേറ്റതുപോലെ, കഴിക്കാനാകുന്നില്ല. ഒരു കക്ഷണം മാത്രം കഴിക്കാനാണെനിക്കു തോന്നിയത്. കഴിച്ചു കഴിഞ്ഞതും ഒരു പുത്തനുണര്‍വ്വ്; നിര്‍വൃതി. ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സംതൃപ്തി.
മിച്ചം വന്ന അപ്പമെല്ലാം ഞാന്‍ വാരി വിളമ്പി; പിന്നെയും മിച്ചം വന്നു.
ഞാനവയെ പന്ത്രണ്ട് പാത്രങ്ങളിലായി ശേഖരിച്ചുവച്ചു;
പിന്നീട് വിളമ്പാന്‍ വേണ്ടി. . .