Tess J S
പത്തിലധികം സ്പീഷീസുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മള്‍ബറി കാണപ്പെടുന്നു. മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നവയാണ്. ഇന്ത്യയില്‍ പട്ടുനൂലിന്റെ ഉല്പാദനത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ മള്‍ബറി കൃഷി ചെയ്യുന്നു.
മോറസ് അല്‍ബാ, മോറസ് നൈഗ്ര, മോറസ് കബ്ര എന്നിവയാണ് ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാനയിനങ്ങള്‍. പട്ടുനൂല്‍ പുഴുവിന് ആവശ്യമായ ഇലയ്ക്കുവേണ്ടിയാണ് മോറസ് ആല്‍ബാ വളര്‍ത്തുന്നത്. പഴങ്ങള്‍ക്ക് വേണ്ടി മോറസ് നൈഗ്രയും, പഴത്തിനും, തടിക്കും വേണ്ടി മോറസ് കബ്രയും കൃഷിചെയ്യുന്നു. പാകമാകാത്ത ഇവയുടെ പഴങ്ങള്‍ക്ക് പച്ച നിറമോ, വെള്ള നിറമോ ആയിരിക്കും. പഴുത്ത പഴങ്ങള്‍ പര്‍പ്പിള്‍ നിറത്തിലും, ചുവപ്പ് നിറത്തിലും കാണപ്പെടുന്നു. ജാമുകളുടെയും, വിവിധ പാനീയങ്ങളുടെയും നിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കുന്നു.