Tess J S
പഴങ്ങലുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്റ്റീന്‍ ക്ലോസിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഗര്‍സിനിയ മാംഗോസ്റ്റാന എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇവ വളര്‍ത്തുന്നതിനനുയോജ്യം.
പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ വയലറ്റ് നിറത്തില്‍ കാണപ്പെടുന്നു. കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവയനുസരിച്ച് ആയിരത്തിയഞ്ഞൂറ് കായ്കള്‍ വരെയുണ്ടാകും. ജാം, വൈന്‍, ജ്യൂസ് എന്നിവയുടെ നിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. ഒരാഴ്ച്ച വരെ ഇവയുടെ പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.