Tess J S
ഓര്‍ക്കിഡ് വിഭാഗത്തില്‍ പെട്ട ഭക്ഷ്യയോഗ്യമായ ഏക ഓര്‍ക്കിഡാണ് വാനില. ഇവ ഓര്‍ക്കിഡേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇവയുടെ ജന്മസ്ഥലം മെക്‌സിക്കോയാണ്. മണ്ണിന് ഈര്‍പ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വാനില വളരുന്നത്. മാംസളമായ ഇവയുടെ തണ്ട് മറ്റ് മരങ്ങളില്‍ പറ്റിപ്പിടിച്ച് പടര്‍ന്നു കയറുന്നു.
ഭക്ഷ്യവസ്തുകള്‍ക്ക് സ്വാദും, സുഗന്ധവും നല്‍കാന്‍ ഇവയുടെ കായ്കള്‍ ഉപയോഗിക്കുന്നു. വാനിലയുടെ കായ്കള്‍ നിരവധി പ്രകൃയയ്ക്കു വിധേയമാക്കുമ്പോഴാണ് ഇവയ്ക്ക് സുഗന്ധവും, രുചിയും ലഭിക്കുന്നത്. ഉണങ്ങിയ ഇവയുടെ കായ്കള്‍ക്ക് ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ്.