Tess J S
വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പത്തിന്റെ ശാസ്ത്രീയനാമം ക്ലിറ്റോറിയ ടെര്‍നേറ്റിയ എന്നതാണ്. വെള്ള, വയലറ്റ് എന്നീ രണ്ടു നിറങ്ങളിലായി ഇവയുടെ പൂക്കള്‍ കാണപ്പെടുന്നു. പയര്‍ ചെടിക്ക് സമാനമായ പൂക്കളും കായ്കളുമാണ് ഇവയ്ക്കുള്ളത്. ശംഖിന്റെ ആകൃതിയില്‍ പൂക്കള്‍ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ശംഖ്പുഷ്പം എന്ന പേര് ലഭിച്ചത്.
ശംഖുപുഷ്പത്തിന്റെ നീണ്ട കായ്കള്‍ ഏഴ് സെന്റീമീറ്റര്‍ വരെ നീളത്തില്‍ വളരുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകളാണ് ഇവയ്ക്കുള്ളത്. നനവുള്ള മണ്ണില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന സസ്യമാണ് ഇവ. ശംഖുപുഷ്പത്തിന്റെ വേരും, പൂവും ഔഷധനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. മാനസികരോഗ ചികിത്സയ്ക്കും, ശരീരാരോഗ്യത്തിനും ഇവയെ പ്രയോജനപ്പെടുത്തുന്നു.