Photography Class 5

0
1023

Lesson – 5

ഒരു ക്യാമറയിലെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഷട്ടർ. ക്യാമറയിൽ ഷട്ടർ വഹിക്കുന്ന പങ്ക് വലുതാണ്. ഇനി നമുക്ക് ഷട്ടർ പരിചയപ്പെടാം.

3. SHUTTER

ക്യാമറയിൽ പതിയുന്ന ഇമേജിന്റെ സ്വഭാവം നിശ്‌ചയിക്കാൻ ഷട്ടർ ആണ് ഒരു പങ്ക് വഹിക്കുന്നത്. ഇമേജിനെ നിശ്ചല മായും മോഷൻ എഫക്ട് ആയും എടുക്കാൻ ഷട്ടറിന്റെ യൂണിറ്റിൽ വരുത്തുന്ന മാറ്റം ആണ് സഹായിക്കുന്നത്.

(ചിത്രം c)

ചെറിയ ഷീൽഡുകൾ അടുക്കിവച്ചാണ് ക്യാമറയുടെ ഷട്ടറിന്റെ നിർമാണം. ഷട്ടർ റിലീസ് ബട്ടൺ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഷട്ടർ പകുതി മുകളിലേക്കും താഴേക്കുമായി തുറന്ന്  അടയുകയാണ് ചെയ്യുക.

ഷട്ടറിന്റെ യൂണിറ്റ് ടൈം ആണ്. സെക്കൻഡിൽ ആണ് ഷട്ടറിന്റെ വാല്യൂ രേഖപ്പെടുത്തുക. (ഉദാ: 1/125 sec,  1/60sec, 1/6 sec എന്നിങ്ങനെ)

ഒരു സെക്കന്റിനെ നിറുത്തവണ മുറിച്ചതായി സങ്കൽപ്പിക്കുക. അതിൽ ഒരു കഷ്ണമാണ് 1/100sec. ആധുനിക ക്യാമറയിൽ 1/8000sec വരെ സ്പീഡ് സെറ്റുചെയ്യുവാൻ സാധിക്കും. അതിന്റെ വേഗതയൊന്ന് സങ്കല്പിച്ചുനോക്കു. ക്രിക്കറ്റ് സ്റ്റേഡിയത്തിലും സ്പോട്സ് റേസിംഗ് ട്രാക്കിലുമാണ് അത്രയും ഷട്ടർ സ്പീഡ് ഉപയോഗിക്കുകയുള്ളു. സച്ചിൻ സിക്സ് അടിക്കുന്ന ഫോട്ടോയിൽ ബോൾ ബാറ്റിൽനിന്നും പോകുന്നതിനു മുമ്പുള്ള ഫോട്ടോ പലരും കണ്ടിട്ടുണ്ടാകും. ഷട്ടർ സ്പീഡ് കൂട്ടി വേഗതയെ ഫ്രീസ് ചെയ്താണ് ഇങ്ങനെയുള്ള ഫോട്ടോ എടുക്കുന്നത്.

അപ്പോൾ ഷട്ടർ സ്പീഡ് കുറക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായോ…! ഞാൻ വിശദീകരിക്കാം.

ചില ഫോട്ടോകാണുമ്പോൾ നമുക്ക് അത് ചലിക്കുന്ന പോലെയുള്ള ഫീൽ നൽകാറുണ്ട്. ഇങ്ങിനെയുള്ള ഫോട്ടോകളാണ് അവ എന്ന് ഞാൻ മനസ്സിലാക്കിത്തരാം. കാർ ട്രാക്കിൽ ഓടുന്നത്, വെള്ളച്ചാട്ടം എന്നിങ്ങനെ.

 (ചിത്രം d )
                                            സ്‌ലോ ഷട്ടർ പാനിംഗ് ഷോർട്ട്.
 (ചിത്രം e )
      ഫ്രീസ് ഇമേജ്          മോഷൻ ഇമേജ്

ഇപ്പോൾ നിങ്ങൾക്ക് ഏകദേശം മനസ്സിലായിട്ടുണ്ടാകും. ചിത്രം d ക്ക് അടിയിൽ പാനിംഗ് ഷോർട്ട് എന്ന് കണ്ടപ്പോൾ നിങ്ങൾ അതിനെ പറ്റി ആലോചിച്ചുനോക്കിയോ. പാനിംഗ് ഷോർട് എടുക്കണമെങ്കിൽ കൈവഴക്കം വേണം. അല്ലേൽ ഒരു ട്രൈപോഡ് നിർബന്ധമാണ്. കാരണം ചലിക്കുന്ന ഒരു വസ്തുവിനെയാണ് നാം ഫോട്ടോയാക്കാൻ പോകുന്നത്. ഷോർട്ടുകളെ കുറിച്ചും എഫക്റ്റുകളെ കുറിച്ചും ഒരു പാഠം വരുന്നുണ്ട്. ഇപ്പോൾ വിശദമായി പഠിക്കാം. ഇപ്പോൾ നിങ്ങൾ ഷട്ടർ എന്താണ് എന്നും അതിന്റെ യൂണിറ്റും എന്താണ് എന്ന് മനസ്സിലാക്കികഴിഞ്ഞു.

Source: http://slrstudy.blogspot.com

LEAVE A REPLY

Please enter your comment!
Please enter your name here