Tess J S


കേരളത്തില്‍ 12 ഇനങ്ങളിലായി കാണപ്പെടുന്ന എലികളില്‍ പ്രധാനപ്പെട്ടവയാണ് ചുണ്ടെലി, പെരുച്ചാഴി, തുരപ്പനെലി, മുള്ളെലി തുടങ്ങിയവ.
ചെറിയ ഒതുങ്ങിയ ശരീരം, ചെറിയ വാല്‍ എന്നിവ ചുണ്ടലികളുടെ പ്രത്യേകതയാണ്. കരണ്ടുതീനി വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ഇവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്. വളരെ വേഗത്തില്‍ ഓടി നടന്ന് ഇരതേടുന്ന ഇവര്‍ ഭൂമിക്കടിയില്‍ മാളങ്ങളുണ്ടാക്കി വസിക്കുകയാണ് പതിവ്. മനുഷ്യര്‍ ഇതിനെ ഇണക്കി വളര്‍ത്തുന്നതായും കണ്ടുവരുന്നു. ഗന്ധങ്ങള്‍ അതിവേഗം തിരിച്ചറിയുന്ന ഇവര്‍ വളരെ വേഗത്തില്‍ തന്നെ ഇരകളെയും കണ്ടെത്തുന്നു.
രണ്ടടിവരെ നീളത്തില്‍ വളരുന്ന തുരപ്പനെലിയുടെയും മുള്ളെലിയുടെയും ഭാരം അര കിലോ ഗ്രാം വരെയാണ്. സ്വന്തമായി കൂടുണ്ടാക്കാത്ത ഇവര്‍ അന്യരുടെ കൂടുകളില്‍ ആക്രമിച്ചു കടന്ന് വാസമുറപ്പിക്കുകയാണ് പതിവ്.
ശാസ്ത്രലോകത്തെ പരീക്ഷണങ്ങള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത ജീവി വര്‍ഗമാണ് എലികള്‍. ഏത് സാഹചര്യത്തെയും അതിജീവിച്ചു ജീവിക്കുന്ന ഇവര്‍ എണ്ണത്തിലും വളരെ മുന്‍പിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here