യേശുവിന്‍ ശബ്ദം ഉയരുന്നു നിന്‍നേര്‍ക്കായ്
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്‍ പ്രിയ പുത്രാ
ഞാന്‍ നിന്നെ സ്‌നേഹിച്ചപോല്‍ നീയും
സ്‌നേഹിക്കൂ നിന്‍ അയല്‍ക്കാരനേയും
ഓര്‍ത്തിടൂ നിന്‍ കൊഴിഞ്ഞുവീണ ദിനങ്ങള്‍
എങ്ങനെ വിഹരിക്കുന്നീ ലോകത്തില്‍ നീ
ചരിക്കുന്നുവോ നീ എന്‍ പിന്നിലായ്?
സ്മരിക്കൂ ഇവ രണ്ടും – രാവും പകലും ഒന്നുപോല്‍

ഓ! എന്‍ പ്രിയ ദൈവമേ
എന്‍ ചരിത്രം പാപപൂര്‍ണ്ണം
ഭൂമിതന്‍ മടിത്തട്ടില്‍ എന്‍ ജീവിതം
ധൂര്‍ത്തനാം ഒരു പുത്രനെപ്പോല്‍
ഈശ്വരാ മറന്നിടൂ എന്‍ പാപമെല്ലാം
കാത്തിടൂ എന്‍ മനതാരിനെ
പാലിച്ചിടൂ എന്‍ ആത്മാവിനെ
എല്ലാം നിന്‍ ആര്‍ദ്രസ്‌നേഹം നിമിത്തമായ്

LEAVE A REPLY

Please enter your comment!
Please enter your name here