Tess J S
സര്‍വ്വസാധാരണയായി ചുറ്റുപാടും കാണപ്പെടുന്ന ഒരു ചെറിയയിനം പക്ഷിയാണ് മൈന. കേരളത്തില്‍ രണ്ടിനം മൈനകളാണ് കാണപ്പെടുന്നത്. നാട്ടുമൈനയും, കിന്നരിമൈനയും. മിക്കവാറും ഇണകളായാണ് മൈനകള്‍ കാണപ്പെടുക. ഇവ പറമ്പുകളിലും വീടിന്റെ പരിസരങ്ങളിലും ഇരതേടുന്നത് കാണാം. നാട്ടുമൈനയും, കിന്നരിമൈനയും കാഴ്ച്ചയില്‍ ഒരു പോലെയാണ്. സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ മാത്രമെ ഇവയെ തിരിച്ചറിയാന്‍ കഴിയൂ. നാട്ടുമൈനകള്‍ക്ക് മങ്ങിയ ചോക്ലേറ്റ് നിറമാണ്. ഇവയുടെ കൊക്കും കാലും മഞ്ഞനിറത്തില്‍ കാണുന്നു. നാട്ടുമൈനകളെക്കാള്‍ ഇരുണ്ടതാണ് കിന്നരി മൈനകള്‍. നടക്കുമ്പോള്‍ ഒരു വശത്തേക്ക് ശരീരം ചെരിച്ചാണ് മൈനകള്‍ നടക്കുക.
കൃത്യമായ പരിശീലനം നല്‍കിയാല്‍ ഇവയ്ക്കു മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിയും. മിശ്രഭുക്കായ ഇവയുടെ ആഹാരം പ്രാണികളും പഴങ്ങളുമാണ്. മാളങ്ങളില്‍ മുട്ടയിടുന്ന ഇവയുടെ മുട്ട നീലനിറത്തില്‍ കാണപ്പെടുന്നു. ഒരു കൂട്ടില്‍ നാലു വരെ മുട്ടകളുണ്ടാവും. കൃഷിയിടങ്ങളിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയ്ക്ക് വളരെവലിയ പങ്കുണ്ട്. മിക്ക പക്ഷികളുടെയും ശബ്ദം അനുകരിക്കാനുള്ള കഴിവും മൈനകള്‍ക്കുണ്ട്. ചാണകക്കിളി, കാവളംകിളി, ചിത്തിരക്കിളി എന്നീ പേരുകളിലും നാട്ടുമൈന അറിയപ്പെടുന്നു.