തിരിച്ചറിവുകൾ

0
1809

Bitty Binu

ദിവസങ്ങളോളം ചിന്തിച്ചു കൂട്ടിയിട്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ നമ്മളിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടാവാം. അവയ്ക്ക് വിരാമം കുറിച്ചു കൊണ്ടാണ് തിരിച്ചറിവുകളുടെ പിറവി. അത് ഒരു നിമിഷത്തിൽ ഉടലെടുക്കുകയും ജീവിതത്തെ ആ നിമിഷത്തിലേക്ക് വലിച്ചിടുകയും ചെയ്യുന്നു.
പ്രതീക്ഷകളെല്ലാം അവസാനിച്ചു എന്ന് തോന്നുമ്പോഴും ചിലർ പണ്ടു പറഞ്ഞ വാക്കുകളുടെ ശരിയായ അർത്ഥം വൈകിയെങ്കിലും നിങ്ങളിലേക്ക് എത്തുമ്പോൾ, ജീവിതത്തിന്റെ യാഥാർഥ്യം നിങ്ങളുടെ മനസ്സിനെ ആട്ടിയുലയ്ക്കുമ്പോൾ, തിരിച്ചറിവിന്റെ പുതുവെട്ടം പരക്കുകയായി, ജീവിതം തുടങ്ങുകയായി.
ശരിക്കും തിരിച്ചറിവുകളാണ് മനുഷ്യനെ മാറ്റങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നത്. ഒരു നിമിഷത്തിൽ നിന്ന് അടുത്ത നിമിഷത്തിലേക്ക് എത്തുമ്പോൾ ഒരുവന്റെ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും മാറുന്നതിനു പിന്നിലെ സാങ്കേതികത അജ്‍ഞാതമാണ്, അവർണനീയമാണ്….

It takes only a moment for realization to dawn upon you, “THE MAGIC MOMENT OF REALIZATION”

LEAVE A REPLY

Please enter your comment!
Please enter your name here