Sheen Thankalayam
സമൂഹം മനുഷ്യരുടെ കൂട്ടമാണ്. സമൂഹ്യ ജീവിയായ മനുഷ്യന് സമൂഹത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുമാവില്ല. പലതരത്തിലും വിധത്തിലുമുള്ള പുഷ്പിതച്ചെടികള്‍ കൂടിച്ചേരുമ്പോള്‍ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാകുന്നതുപ്പോലെ ശിശുക്കളും യുവാക്കളും മദ്ധ്യ വയസ്സക്കരും വൃദ്ധന്മാമൊക്കെ ചേരുമ്പോള്‍ ഭൂമിയില്‍ സമൂഹമെന്ന മനോഹര പൂന്തോട്ടം സൃഷ്ടിക്കപ്പെടുന്നു.
ശാസ്ത്രവും സാങ്കേതിക വിദ്യയും യുക്തിവാദവും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ഒരു പുത്തന്‍ സംസ്‌ക്കാരത്തിന്റെ നടുവിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ഉയരവും ദൂരവും കീഴടക്കാനുള്ള മനുഷ്യന്റെ തൃഷ്ണ അവനെ അന്ധനാക്കിമാറ്റുന്നു. മനുഷ്യനില്‍ ആത്മീയ മാന്ദ്യം പ്രകടമാകുന്നതിനും ഒരു പരിധിവരെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയാണ് കാരണം.
ത്രസിക്കുന്ന ചിന്താഗതിയ്ക്കുടമയാണ് യുവതലമുറ സിനിമ, നാടകം, ടെലിനിഷ്യന്‍, റോഡിയോ, ദിനപത്രങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളിലെല്ലാം ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് മിടുക്കരായ യുവതീയുവാക്കന്മാരാണ്. മാറ്റത്തുനുവേണ്ടിയുള്ള ആവേശവും പരീക്ഷണങ്ങളിലെ സാഹസികതയും യുവ തലമുറയെ വ്യത്യസ്തരാക്കുന്നു. എന്നാല്‍ സ്വന്തം ജീവിതത്തിന്റെയും കുടുംബത്തിന്റെയും പരിമിത വലയത്തില്‍ ഒതുങ്ങിക്കഴിയാന്‍ ചുരുക്കം ചിലരെങ്കിലും ആഗ്രഹിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. ഇത്തരക്കാര്‍ സ്വകാര്യ ജീവിതത്തില്‍ ശ്രദ്ധപതിപ്പിക്കുകയും സമൂഹത്തില്‍ നന്മയ്ക്കും പുരോഗതിയ്ക്കും നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു.
ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍ അസ്തമിക്കേണ്ടത് പ്രകൃതിയുടെ അനിവാര്യതയാണ്. രാത്രിയുടെ യാമങ്ങളില്‍ പൊഴിക്കപ്പെടുന്ന പൂനിലാവിന്റെ സൗന്ദര്യം നമുക്ക് ലഭ്യമാകുന്നത് സൂര്യാസ്തമനത്തിനുശേഷം മാത്രമാണ്. വീണ്ടും അടുത്ത പുലരില്‍ സൂര്യനുദിക്കുമ്പോള്‍ അതിന്റെ ശോഭ പതിമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നതായി നമുക്ക് തോന്നുന്നു. രാത്രിയുടെ ആലസ്യവും വിശ്രമവും വെടിഞ്ഞ് നാം ഊര്‍ജജ സ്വലരായി ഓരോരോ പ്രവര്‍ത്തികളില്‍ വ്യാപൃതരാകുന്നു.
ഇതുപോലെ തന്നെയാണ് ‘ചിന്തിക്കുന്ന പ്രകൃതി’ യായ മനിഷ്യന്റെയും അവസ്ഥ. ജ്വലിക്കുന്ന യുവത്വത്തിന്റെ നിദര്‍ശനം യേശുവല്ലാതെ മറ്റാരുമല്ല. തന്റെ ജീവിതം മാനവരാശിയുടെ ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ഹോമിച്ച സ്‌നേഹത്തിന്റെ വറ്റാത്ത ഉറവിടമായി ക്രിസ്തു നമ്മെയെല്ലാം തന്റെയടുത്തേക്ക് മാടി വിളിക്കുന്നു. ”ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്” എന്നരുളിയ പ്രകാശം തന്നെയായ ക്രിസ്തു തെളിയിച്ചു തന്ന പ്രകാശം ലോകത്തിന് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് പരിശ്രമിക്കാം.
”കരിക്കട്ടയില്‍ നിന്നും തീ കനലിലേക്കുള്ള” ഒരു മാറ്റമാണ് യുവാക്കളായ നമുക്ക് വേണ്ടത്. ഒരു നവ സമൂഹസൃഷ്ടി യുവ തലമുറയിലൂടെ നമുക്ക് സ്വപ്നം കാണാം. അതിനായി പ്രാര്‍ത്ഥിക്കാം, യത്‌നിക്കാം.