പനിക്കൂര്‍ക്ക

0
1613

Tess J S
കൊളിയസ് അരോമാറ്റിക്കസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവയെ ഞവര, കര്‍പ്പൂരവല്ലി എന്നും അറിയപ്പെടുന്നു. ലാമിയേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഞവരയുടെ വേര് മുതല്‍ ഇല വരെയുള്ള ഭാഗങ്ങള്‍ ഔഷധഗുണമുള്ളതാണ്. ഇവയുടെ ജന്മദേശം ആഫ്രിക്കയാണ്. പച്ചനിറത്തിലുള്ള തണ്ടും, മാംസളമായ ഇലകളുമാണ് ഇവയ്ക്കുള്ളത്. തൊണ്ണൂറ് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവയെ വീട്ടുപരിസരങ്ങളിലും, ബൊട്ടാനിക്കല്‍ ഗാര്‍ഡനുകളിലും കാണാന്‍ കഴിയും. അലങ്കാരചെടിയായും വളര്‍ത്താറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്നുകളുടെ നിര്‍മ്മാണത്തിനും, ഭക്ഷ്യവസ്തുക്കളില്‍ രുചിക്കും, മണത്തിനുമായും പനിക്കൂര്‍ക്ക ഉപയോഗിക്കുന്നു.
ഞവരയിലയുടെ സത്ത് ചുമയ്ക്കും, ജലദോഷത്തിനും വളരെ ഫലപ്രദമാണ്. അലര്‍ജി, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്കും ആയൂര്‍വ്വേദത്തില്‍ ഇവയെ ഉപയോഗിക്കുന്നു. കൊതുകുകളെയും, ചെറുപ്രാണികളെയും തുരത്തുന്നതിന് ഞവരയുടെ സത്ത് ഉപയോഗിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here