Tess J S
സപ്പോട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നിത്യഹരിത വൃക്ഷമാണ് ഇവ. ഇവയുടെ ഫലം പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവിനോട് സാമ്യത പുലര്‍ത്തുന്നതിനാലാണ് മുട്ടപ്പഴം എന്ന പേര് ലഭിച്ചത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇവ മധ്യ അമേരിക്ക, മെക്‌സിക്കോ സ്വദേശിയാണ്.
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പ്രോട്ടീന്‍ കാത്സ്യം, പൊട്ടാസ്യം എന്നിവ ഇവയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ്, ആന്റി ഓക്‌സിഡന്റ് എന്നിവ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇരുപത് അടി വരെ ഉയരത്തില്‍ വളരുന്ന മരമാണിവ. ജാം, പാന്‍കേക്ക് എന്നിവയുടെ നിര്‍മ്മാണത്തിന് ഇവയുടെ പഴങ്ങള്‍ ഉപയോഗിക്കുന്നു. പഴുത്ത പഴങ്ങള്‍ക്ക് മഞ്ഞ നിറമാണ്. വിത്തിലൂടെയാണ് പുതിയ തലമുറയുണ്ടാകുന്നത്.