Tess J S
ആഹാരത്തിനും മരുന്നിനുമായി മുരിങ്ങയുടെ ഇലയും, പൂവും, കായും, തൊലിയും ഉപയോഗിച്ചുവരുന്നു. വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവരുന്ന ഇവ മൊരിങ്ങേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. വരണ്ട കാലാവസ്ഥയാണ് ഇവയ്ക്കനുയോജ്യം. ഇവയുടെ തടിക്ക് കട്ടികുറവായതിനാല്‍ അധിക ജലാംശം വൃക്ഷം നശിക്കുന്നതിന് കാരണമാകുന്നു. പത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വരുന്ന മരമാണ് ഇവ. ശാഖകളില്‍ നിന്ന് വളരുന്ന തണ്ടുകളിലാണ് ഇവയുടെ ഇലകളുണ്ടാകുന്നത്. പൂക്കള്‍ക്ക് വെള്ള നിറമാണ്. നീളത്തില്‍ വളരുന്ന കായ്കളാണ് മുരിങ്ങയ്ക്കുള്ളത്. ഇവയുടെ പൂവും, കായും, ഇലയും പോഷകസമ്പുഷ്ടമാണ്. ഇവയുടെ എല്ലാ ഭാഗങ്ങളും ആയൂര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.
ജീവകങ്ങളും, ധാതുക്കളും ഇവയില്‍ ധാരളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, കാത്സ്യം, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയാണ് ഇതില്‍ കൂടുതലായും അടങ്ങിയിട്ടുള്ളത്. ഇത്രയേറെ ഗുണങ്ങളാല്‍ സമ്പന്നമായ ഇവയെ ജീവന്റെ വൃക്ഷം എന്നാണറിയപ്പെടുന്നത്. വിത്ത് നട്ടും, കമ്പ് മുറിച്ച് നട്ടും മുരുങ്ങ വളര്‍ത്തിയെടുക്കാവുന്നതാണ്.