Tess J S
മനുഷ്യന്‍ ആദ്യമായി ഇണക്കിവളര്‍ത്താന്‍ തുടങ്ങിയ ജീവിവര്‍ഗമാണ് നായ. കാനിസ് ഫെമിലിയാരിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവ മനുഷ്യന്റെ ഏറ്റവും പഴയ സുഹൃത്തെന്ന് വിളിക്കപ്പെടുന്നു. ഘ്രാണശക്തി കൂടുതലുള്ള ഇവയ്ക്ക് നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ല. ചൈനക്കാരും, ഈജിപ്തുകാരും നായയെ വിശ്വാസത്തിന്റെ ഭാഗമായി കരുതി ആരാധിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇനം നായയാണ് ഐറിഷ് വുള്‍ഫ് ഹൗണ്ട്. ഏറ്റവും ചെറിയ ഇനമാണ് ചിഹ്വാഹ്വ. മനുഷ്യര്‍ക്കു കേള്‍ക്കാന്‍ കഴിയാത്ത പല ശബ്ദങ്ങളും തിരിച്ചറിയാന്‍ നായകള്‍ക്കു കഴിയും. ജര്‍മ്മന്‍ ഷെപ്പേഡ്, ഡോബര്‍മാന്‍, ബോക്‌സര്‍, ലാബ്രഡോര്‍, ബുള്‍ഡോഗ് തുടങ്ങിയവ പ്രധാനപ്പെട്ട നായയിനങ്ങളാണ്. നായകളെക്കുറിച്ചുള്ള പഠനമാണ് സൈനോളജി. ഇവയുടെ ഗര്‍ഭകാലം 72 ദിവസം വരെയാണ്. ഹിറ്റ്‌ലറുടെ വളര്‍ത്തുനായ ബ്ലോണ്ടി, ബഹിരാകാശത്തെത്തിയ ലെയ്ക എന്നിവ ചരിത്രത്തില്‍ ഇടം നേടിയ നായകളാണ്.
ഇവയുടെ ശരാശരി ആയുസ്സ് 14 വര്‍ഷം വരെയാണ്. മനുഷ്യനോട് ഏറ്റവുമധികമിണങ്ങുന്ന ജീവിവര്‍ഗമായ ഇവയ്ക്ക് മാനുഷികവികാരങ്ങളെ മനസ്സിലാക്കാനും, അതിനനുസൃതമായി പ്രവര്‍ത്തിക്കാനുമുള്ള ശേഷിയുണ്ട്. ലോകത്തിലാകെ 800 ല്‍ അധികം ഇനം നായകള്‍ കാണപ്പെടുന്നു.