എനിക്കൊന്നും മുഖം മൂടികള്‍ ഒരുഹരമായിരുന്നു. സ്‌കൂളില്‍ പഠിച്ചിരുന്നു കാലത്ത് എത്ര തരം മുഖം മൂടികളാണ് എന്റെ കൈയ്യിലുണ്ടായിരുന്നത്. മായാവി, മാവേലി, ക്രിസ്മസ് അപ്പൂപ്പന്‍, കിഷ്‌കു, കപീഷ്, ഡാകിനി…… അങ്ങനെ പലരും എന്നിലൂടെ ജീവിച്ചു. മുഖം മൂടിയിട്ട ഞാന്‍ എട്ടുംപൊട്ടും തിരിയാത്ത കൊച്ചുകൂട്ടികളുടെ ഇടയില്‍ ഒരു ഹീറോ ആയിരുന്നു. ചിലപ്പോഴൊക്കെ പേടി സ്വപ്നവും.
പാഠപുസ്തകള്‍ക്കോ അദ്ധ്യാപകര്‍ക്കോ എന്നെ ഒരിടത്തും തളച്ചിടാന്‍ കഴിഞ്ഞില്ല. പുവുകളില്‍ നിന്നും തേന്‍നുകരാന്‍ വേണ്ടി മനോഹര പുഷ്പങ്ങളുടെ കാമുകനാവാന്‍ ഞാന്‍ കൊതിച്ചു. വര്‍ണ്ണത്തുമ്പികളായി മാറിയിട്ട് പിഞ്ചിശം കൈസ്പര്‍ശങ്ങളേറ്റു വാങ്ങാന്‍ ഞാനാശിച്ചു. ദാഹം കൊണ്ട് ഭൂമി അലറിക്കരഞ്ഞപ്പോള്‍ ഒരു കുളിര്‍ മഴയായ് പെയ്തിറങ്ങാന്‍ ഞാനൊരുങ്ങി. ചിന്തിക്കാനുള്ള എന്റെ സ്വാതന്ത്രം എനിക്ക് മോഹങ്ങളുടെ വര്‍ണ്ണച്ചിറകുകള്‍ സമ്മാനിച്ചു. എന്നാല്‍ അവയ്ക്ക് പറക്കുവാന്‍ സാധിച്ചില്ല. അങ്ങാനെ ഞാനൊരു സത്യം മനസ്സിലാക്കി മോഹങ്ങള്‍ക്ക് ചിറകു മാത്രം പോരാ ജീവനും കൂടി വേണം.
ഒരിക്കല്‍, ഒരു പിഞ്ചിളം കൈ മുഖം മൂടിയെ ഞാനുമായി ബന്ധിപ്പിച്ചിരുന്ന ചരടിനെ തകര്‍ത്തു. അങ്ങനെ ഞാന്‍ മുഖം മൂടികളുടെ ലോകത്തില്‍ നിന്നും സ്വതന്ത്രനായി. പുറം മോടിയായി കൊണ്ടുനടന്ന എന്റെ ‘വാടകമുഖം’ പിച്ചിച്ചീന്തപ്പെട്ടതില്‍ പ്പിന്നെ ഒരിക്കലും, പിന്നെയും ഒരിക്കലും, പിന്നെയും അതെടുത്തണിയാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്റെ കയ്യിലുണ്ടയാരുന്ന മറ്റ് മുഖം മൂടികളും പലവിധത്തില്‍ നഷ്ടമായി . എന്നെ സംബന്ധിച്ചിടത്തോളം അത് വേദനാജനകമായിരുന്നു. ഞാന്‍ തേങ്ങിക്കരഞ്ഞു. എന്നാല്‍ പിന്നീട് ഞാനാക്കരച്ചിലിന്റെ അര്‍ത്ഥം കണ്ടെത്തി. കൂട്ടിത്തത്തിന്റെ വിട്ടുമാറാത്ത ചാപല്യങ്ങളുടെ ബന്ധനത്തില്‍ നിന്നും ഞാന്‍ മോചിതനാവുകയായിരുന്നു.
എന്റെ ‘ബോധോദയ ദിനം’ എന്നായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. മുമ്പൊക്കെ മുഖം മൂടിയണിയാത്ത എന്നെ ഞാന്‍ തിരിച്ചറിഞ്ഞു. കൊട്ടാര മട്ടുപാലിസ് വിശ്രമിക്കുമ്പോഴായിരുന്നുവോ അത്, അതോ ഉദ്യാത്തിലൂടെ സന്ധ്യയ്ക്ക് ദിവാസ്വപ്നത്തിന്റെ വേളയിലാണോ?… അല്ല, അതൊന്നുമല്ല ഒളിമങ്ങിയ കാര്യകാരണങ്ങള്‍ക്കുമപ്പുറം മായാത്ത ഓര്‍മ്മകളുമായി ആ നിമിഷം മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
വേളാങ്കണ്ണിക്ക് പോകാനായി തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന ബസിലായിരുന്നു ഞാന്‍. പെട്ടെന്ന് വെളിയില്‍ നിന്നും ഒരു യാചകന്‍ തന്റെ ‘അര’ കൈയ്യിലിരുന്ന് ‘സ്റ്റീല്‍’ പാത്രം തന്റെ നേരേ നീട്ടിയിട്ട് ദയനീയമായി എന്നെ ഒന്നു നോക്കി. തപ്പിതടഞ്ഞ എന്റെ കൈ പോക്കറ്റിന്റെ ഉള്‍വശം അരിച്ചുപറക്കി. അവസാനം ഏറ്റം ചെറുതെന്ന് തോന്നിയ ഒരു നാണയതുട്ടില്‍ കൈ തടഞ്ഞു. നീട്ടിപ്പിടിച്ച പാത്രം കരഞ്ഞപ്പോള്‍ യചകന്റെ കണ്ണുകള്‍ നിറയുന്നതും എനിക്ക് നേരെ കൈകള്‍ കൂപ്പിപിടിച്ചിരിക്കുന്നതും ഞാന്‍ കൗതുകപൂര്‍വ്വം നോക്കി നിന്നു. എന്റെ കടമ ചെയ്ത തീര്‍ത്തതിന്റെ (ദാനം ചെയ്യുക എന്ന കടമ) സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് എനിക്ക് പറ്റിയ അമിളിയെപ്പറ്റി ഓര്‍ത്തത്. ഞാന്‍ ‘ദാനം’ ചെയ്ത ചെറിയ നാണയം 5 രൂപയുടെ ഒരു നാണയതുട്ടായിരുന്നു. കുറ്റകരമായ എന്തോ ഒരു പ്രവൃത്തി ചെയ്തതുപോലെ എനിക്ക് തോന്നി.
പിന്നെ എന്നോ ഏകന്തതയുടെ തടവറയില്‍ നിന്ന് ഓടിയപ്പോള്‍. ഞാന്‍ എന്നെതന്നെ വില്‍ക്കുകയായിരുന്നു. ഒരു അടിമയായി; പിന്നെ ഞാന്‍ സമൂഹത്തിന്റെ കളിപ്പാവയായി മാറി. ചരക്കുകള്‍ നിറഞ്ഞ ചന്തകള്‍ എനിക്ക് പരിചിതമായി. എന്നിലെ തുടിക്കുന്ന ആത്മാവിന്റെ സംഗീതം അവരെ മടുപ്പിച്ചു. എന്നാല്‍ എന്റെ മസിലുകള്‍ നിറഞ്ഞ് നിന്ന ചുവന്ന രക്തം അവരെ ത്രസിപ്പിച്ചു. എന്റെ ചോരനീരയി മാറിയ മണിമന്ദിരങ്ങളുടെ തീന്‍ മേശകള്‍ വിഭവസമൃദ്ധമായിരുന്നു. അവകണ്ടു ഞാന്‍ ആനന്ദിച്ചു. എന്നാല്‍ എനിക്ക് ഒരിക്കലും അവ രുചിച്ചുനോക്കുവാന്‍ ആയില്ല. ഞാന്‍ ഒരുപാട് ആഗ്രഹിച്ചെങ്കിലും പലപ്പോഴും ചങ്ങലയില്‍ കിടന്ന പട്ടിയും വരാന്തയില്‍ ഉറങ്ങിയ ഞാനും ഒരുപോലെ ആയിരുന്നു. എന്നാല്‍ തുടുത്ത മാംസവും പാലുമൊക്കെ കിട്ടിയിരുന്ന അവന്റെ ജീവിതമായിരുന്നു എന്റേതിനേക്കാള്‍ മെച്ചം. ഒരു ദിവസം അവിടെ നിന്നും ഞാന്‍ ഒളിച്ചോടി. മരുഭൂമിയിലേക്ക് മരീചികളെന്നെ മാടി വിളിച്ചു. എന്നാല്‍ ഇളിഭ്യനായി എനിക്ക് മടങ്ങേണ്ടി വന്നു. പ്രകൃതിക്കും മുഖം മൂടികളുണ്ടെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. നിരാശനാകാന്‍ എന്റെ ഇച്ഛാശക്തി എന്നെ അനുവദിച്ചില്ല. മുന്നോട്ട് നീങ്ങിയ എനിക്ക് മരുപ്പച്ചകള്‍ കിടക്കവിരിച്ചു. നീരുറവകള്‍ എന്റെ ദാഹം ശമിപ്പിച്ചു. ഉറങ്ങിപ്പോയ മനസില്‍ നിറഞ്ഞുനിന്ന ഉറങ്ങാത്ത ചിത്രങ്ങളും എന്റെ ജീവിതത്തിന് വീണ്ടും പ്രതീക്ഷകള്‍ നല്‍കി സ്വപ്നങ്ങളുടെ വര്‍ണ്ണചിറകുകള്‍ എന്നെ ഭ്രമിപ്പിച്ചു. അവയുടെ ആകര്‍ഷണത്തില്‍ ഞാന്‍ അലിഞ്ഞുപോയി.
പള്ളിമണികളും പാപസങ്കീര്‍ത്തനങ്ങളുമെല്ലാം എന്നിമെന്നെ സഹായിച്ചിരുന്നു എങ്കിലും കാല്പനികതയുടെ യാഥാര്‍ത്ഥ്യത്തിന്റെയും മുഖങ്ങളെ തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി. എന്റെ ജീവിതമുഖം മൂടികളും ഞാനും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ജീവിതം ദുസഹമായിതീര്‍ന്നു. ഞാനൊരു പോം വഴി കണ്ടുപിടിച്ചു. ‘ആത്മഹത്യ’ എന്റെ മൗതീക മരണങ്ങളോരോന്നും ഓരോ മുഖം മൂടികളെ പിച്ചിച്ചീന്തി അവസാനം ഞാനും ഞാനും മാത്രമായി. പീന്നിട് ഞാന്‍ ഒരു നീണ്ട ഉറക്കത്തിലായിരുന്നു എന്റെ കണ്ണുകള്‍ തുറക്കപ്പെട്ടു. ഞാന്‍ എല്ലാം കണ്ടു. ഞാന്‍ എല്ലാവരേയും എല്ലാറ്റിലേയും വ്യക്തമായി കണ്ടു. പണ്ടെനിക്ക് യാഥാര്‍ത്ഥ്യമായിരുന്നു എല്ലാം പൊയ്മുഖങ്ങളായിരുന്നു എന്ന സത്യം ഞാന്‍ കണ്ടെത്തി. എന്റെ മുമ്പില്‍ കോമരങ്ങള്‍ ഉറഞ്ഞുതുള്ളി. കൊലയും കൊള്ളിവെയ്പ്പും നടന്നു. രക്തം തളം കെട്ടി നിന്നു. ബാലവേലയുടെ ഭീകരമുഖങ്ങള്‍ അഴിഞ്ഞാടി സ്ത്രീകളുടെ മനം പിച്ചിച്ചീന്തപ്പെട്ടു. കള്ളവും ചതിയും ദിനചര്യകളായി തോന്നി. അങ്ങനെ പലതും. അവര്‍ക്ക് മുമ്പില്‍ ഞാന്‍ നിര്‍വ്വികാരനായി. ഒരു ശിലയുടെ കല്‍പ്രതിമപോലെ നിന്നു എന്റെ മുമ്പില്‍ ഒരുപാട് വഴികള്‍ ഞാന്‍ കണ്ടു. വെളുത്തതും കറുത്തതും വര്‍ണ്ണ വിസ്തൃതങ്ങളുമൊക്കെയായ് വഴികള്‍. എല്ലാം ഒരിടത്തേക്കുള്ള പാതകളാണെന്ന് പറയപ്പെട്ടു; എനിക്കറിയില്ല. ചിലപ്പോള്‍ ബൗദീക മണ്ഡലം തണുത്തുറഞ്ഞ് ശിലഗോപുരമായി മാറുന്നഅലിയാന്‍ സന്നദ്ധനായ നിര്‍വ്വികാരന്‍. മറ്റുചിലപ്പോള്‍ ചൂടേല്‍ക്കുമ്പോള്‍ മാത്രം തിളച്ചുമറിയുന്ന തെളിനീരുമാകുന്നു ഞാന്‍.
എനിക്ക് അങ്ങനെ ആയിരിക്കാന്‍ വയ്യ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എപ്പോഴും. ഇതിപ്പോള്‍ കരയാനോ ചിരിക്കാനോ ഖയ്യാത്ത അവസ്ഥ. ഒന്ന് അനങ്ങാന്‍പോലും തോന്നുന്നില്ല, ആഗ്രഹമുണ്ടെങ്കിലും.
ഒരു സഹായ ഹസ്തത്തിനായി പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു, വിദൂരതയിലേക്ക് കണ്ണു നട്ട് മുഖം മൂടികളില്ലാതെ…..