Tess J S
ഇക്ക്യുസ് കബാലസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കുതിരയുടെ ജന്മദേശം മധ്യേഷ്യയാണ്. ആര്യന്മാരുടെ കാലത്താണ് ഇവ ഇന്ത്യയിലെത്തുന്നത്. യുദ്ധാവശ്യങ്ങള്‍ക്കും സവാരിക്കുമായി ഇവയെ വലിയ തോതില്‍ ഉപയോഗിച്ചരുന്നു. 30 വര്‍ഷം വരെയാണ് കുതിരയുടെ ശരാശരി ആയുസ്സ്. മണ്ണിക്കൂറില്‍ 48 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ സാധിക്കുന്ന ഇവ ഒറ്റ കുളമ്പുള്ള സസ്തനിയാണ്. അലക്‌സാണ്ടറുടെ ബ്യൂസിഫാലസ്, നെപ്പോളിയന്റെ മാരന്‍ഗോ, ടിപ്പുവിന്റെ ദില്‍കുഷ് എന്നിവ ചരിത്രത്തില്‍ ഇടം നേടിയ കുതിരകളാണ്.
11 മാസം വരെയാണ് കുതിരയുടെ ഗര്‍ഭകാലം. 38 ലിറ്റര്‍ വെള്ളം വരെ ഒരു ദിവസം ഇവ അകത്താക്കാറുണ്ട്. കുതിരയെക്കുറിച്ചുള്ള പഠനം ഹിപ്പോളജി എന്ന പേരിലറിയപ്പെടുന്നു. കുതിരയുടെ ഇഷ്ടാഹാരമാണ് ധാന്യമായ മുതിര. കൂടാതെ പച്ചപ്പുല്ലും വൈക്കോലും ഇവയുടെ മറ്റ് പ്രധാനാഹാരമാണ്. ആമാശയത്തിന് ഒരു അറ മാത്രമുള്ള ജീവികൂടിയാണ് കുതിര. ഒരു കാലത്ത് പോര്‍ക്കളത്തില്‍ പോരാടിയ ഇവ ഇന്ന് കായിക മത്സരയിനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. ലോകത്തില്‍ ഏറ്റവും ഉയരമുള്ള കുതിരയിനം ഇംഗ്ലണ്ടില്‍ കണ്ടുവരുന്ന ഷൈര്‍ ആണ്.