Ancy Varghese
കേരളം, ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷരതയില്‍ നൂറില്‍ നൂറ്, സാംസ്‌കാരികതയുടെ ഈററില്ലം, ഈ ഇരുപത്തൊന്നാം നൂററാണ്ടില്‍ അധഃപതിക്കുകയാണോ?
കാര്‍ഷിക തനിമ വ്യാവസായിക സംസ്‌കൃതിയിലേക്ക് വഴി മാറുമ്പോള്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍ പണത്തിനും ലൗകിക സുഖങ്ങള്‍ക്കുമായി വ്യക്തിബന്ധങ്ങള്‍ വിലയിടപ്പെടുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ഇന്നിലൂടെ ഒരു തിരനോട്ടം.
National Crime Records Bureau യുടെ കണക്കുകള്‍ പ്രകാരം കേരളമാണ് കുറ്റകൃത്യനിരക്കില്‍ മുന്‍പന്തിയില്‍ (732.2) നില്‍ക്കുന്നത്. 2015 ലെ കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ കൊല്ലം ജില്ല കുറ്റകൃത്യനിരക്കില്‍ വന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ പോലുള്ള മെട്രാ നഗരങ്ങളെ കടത്തിവെട്ടുന്നു. അതില്‍ വലിയൊരു ശതമാനം സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളാണ്. സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് വര്‍ഷത്തില്‍ 12,671 മാരക കുറ്റകൃത്യങ്ങളും 372 കൊലപാതകങ്ങളും 1221 പീഡനങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അപ്രകാരം പ്രതിവര്‍ഷം 1,76,000 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
സാക്ഷരകേരളത്തില്‍ ഏഴു മിനുറ്റില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു എന്ന് പ്രമുഖര്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും പുറമെ നല്ല പിള്ള ചമയുന്ന സദാചാരപോലീസും വാര്‍ത്തകള്‍ ആവുമ്പോള്‍ പൊതുജനം കാഴ്ച്ചക്കാരാവുന്നു. പീഡനങ്ങള്‍ക്ക് കാരണം ആധുനിക വസ്ത്രരീതിയാണെന്ന് അവകാശപ്പെടുന്നവര്‍ ഒന്ന് ഓര്‍ക്കുക; ഗോവിന്ദചാമി എന്ന മനുഷ്യമൃഗത്തിന്റെ സൗമ്യയും സ്വഗൃഹത്തില്‍ വച്ച് പീഡനത്തിനിരയായ ജിഷയും ഒക്കെ തന്നെ പരമ്പരാഗത ഇന്ത്യന്‍ വേഷവിദാനത്തിലായിരുന്നു. എല്ലാ സ്ത്രീ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂരല്‍കൊണ്ട് ശരിപ്പെടുത്താന്‍ ഇറങ്ങിയ സംഘടനാപ്രവരില്‍ ഒരാള്‍ ഇതേ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റവാളിയായിരുന്നു.
ബന്ധങ്ങളുടെ വില ഇന്ന് നശിച്ചുവരുകയാണ്; കാണപ്പെട്ട ദൈവം എന്ന് പഠിപ്പിച്ചും പഠിച്ചും പോന്ന മാതാപിതാക്കളെ സ്വത്തിനുവേണ്ടി കൊലപ്പെടുത്തിയ മകനെ നമ്മള്‍ കണ്ടു. അതുപോലെ തന്നെ കുടുംബത്തിലെ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ കുടുംബത്തെ മുഴുവനോടെ കൊലപ്പെടുത്തുന്ന മക്കള്‍. ഈയടുത്ത ദിവസങ്ങളില്‍ കേരളം വിശകലനം ചെയ്തതാണ് ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരുപറഞ്ഞ് സ്വന്തം കുടുംബത്തെ മുഴുവന്‍ ഇല്ലായ്മ ചെയ്തവന്റെ കഥ. സമൂഹം വിദ്യാസമ്പന്നമാവുമ്പോള്‍ കരുത്തു നേടാന്‍ കുറുക്കുവഴികള്‍ അന്വേഷിക്കുന്നു. ഇത്തരം കുറുക്കുവഴികള്‍ നാശത്തിലേക്ക്ണ് എത്തിക്കുന്നത് എന്ന സത്യം പലവിധ ഉദാഹരണങ്ങളിലൂടെ ഇതിഹാസങ്ങള്‍ വെളിപ്പെടുത്തുന്നക് ശ്രദ്ധിക്കാന്‍ നാം ശ്രമിക്കുന്നില്ല. ഇത്തരം നിലപാടുകളാണ് ചെകുത്താന്‍ സേവ പോലുള്ള സംഘങ്ങള്‍ ഇവിടെ പെരുകാന്‍ കാരണം.
എന്തുകൊണ്ടാണ് നമ്മുടെ സമൂഹം ഇത്തരത്തില്‍ അധഃപതിക്കുന്നത്? വ്യക്തിബന്ധങ്ങള്‍ക്കും സ്‌നേഹത്തിനും ഇടംകൊടുക്കേണ്ടിടത്ത് പണത്തിനും ആധുനികവത്കരണത്തിനും പ്രസക്തിയേറുന്നു; അങ്ങനെ മനുഷ്യത്വം എന്ന വികാരം നഷ്ടമാകുന്നു. കൊല്ലും കൊലയും നിത്യ സംഭവങ്ങള്‍ ആകുമ്പോള്‍ അവ അതിന്റേതായ ഭീകരതയോടെ തന്നെ വായനകാരിലേക്കും എത്തിക്കാനുള്ള മാധ്യമങ്ങളുടെ ത്വരയും കൂടുന്നു. മുന്‍ പ്രസിഡന്റ് ഡോ. എ. പി. ജെ. അബ്ദുള്‍ കലാം ഒരിക്കല്‍ ചോദിക്കുകയുണ്ടായി, എന്തുകൊണ്ടാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്രയും നെഗറ്റീവ്? പ്രചോദന്മകമായ വാര്‍ത്തകള്‍ ഇന്ന് ഒരു കോളത്തിലേക്ക് ചുരുങ്ങുമ്പോള്‍ ഭീകരത നിറഞ്ഞവ കൂടുതല്‍ പ്രാധന്യത്തോടെ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. അവയ്ക്ക് സമൂഹത്തെ പ്രതികുലമാംവിധം സ്വാധീനിക്കിന്‍ കഴിവുണ്ട്.
വേറൊരുപക്ഷം ജനത ഇന്ത്യന്‍ ശിക്ഷാനിയമത്തെയും ഇന്ത്യന്‍ ശിക്ഷാരീതികളെയും പഴിക്കുന്നു. ഇന്ത്യ പിന്തുടരുന്ന ശിക്ഷാരീതികള്‍ ഇതിന്റെ ഭരണഘടനയ്ക്ക് യോജിച്ചതാണ്. വിദേശരാജ്യങ്ങളില്‍ ഉള്ളതുപോലുള്ള ശിക്ഷാരീതികള്‍ക്കായി മുറവിളികൂട്ടുന്നവരോട് ഒരു ചോദ്യം, ഇത്തരത്തില്‍ മാതൃകാപരമിയി ശിക്ഷിച്ചിട്ട് കുറ്റകൃത്യനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടോ? അതിന് കഴിയ്ത്തത് കൊണ്ടല്ലേ വീണ്ടും മാതൃകാപരമായി ശിക്ഷിക്കാന്‍ കുറ്റവാളികളെ ലഭിക്കുന്നത്.
ഒരുതരത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ കുറ്റകൃതിയനിരക്ക് ഉയരുന്നതില്‍ നാം ആകുലരാവേണ്ടതില്ല; എന്തെന്നാല്‍ NCRB (National Crime Records Bureau), SCRB (State Crime Records Bureau) യുമൊക്കെ പുറത്തുവിടുന്നത് റിപ്പോര്‍ട്ടട് ആയ കേസുകളുടെ വിവരങ്ങളാണ്. അതില്‍ തീരെചെറിയ പിടിച്ചുപറിമുതല്‍ കൊലപാതകം വരെ ഉള്‍പ്പെടുന്നു. സാക്ഷര കേരളത്തില്‍ ജനങ്ങളെല്ലാവരും തന്നെ ചെറുതുമ വലുതുമായ എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു എന്നുള്ളത് മനസ്സിലാക്കെണ്ടവസ്തുതയാണ്. അതിനുകാരണം നാം പോലീസിലും നിയമവ്യവസ്ഥിതിയിലുമര്‍പ്പിച്ചിട്ടുള്ള വിശ്വാസമാണ്. മറ്റുസംസ്ഥാനക്കാര്‍ കേസുകള്‍ ഒളിപ്പിക്കുമ്പോഴും പോലീസിനെ ഭയപ്പെടുമ്പോഴും ജനമൈത്രി പോലീസ് എന്നത് നടപ്പിലിക്കിയ സംസ്ഥാനമാണ് കേരളം.
അങ്ങനെ അഭിമാനിക്കാനും ഒപ്പം അപമാനിക്കാനും ഏറെയുള്ള ഈ കൊച്ചു സംസ്ഥാനത്തെ എല്ലാ ദുശിക്രത്യങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഞാന്‍ എന്ന വ്യക്തിയിലൂടെ, കുടുംബത്തിലൂടെ സമൂഹത്തിലൂടെ നമുക്ക് ശ്രമുക്കാം.