Tess J S
കാട്ടിലെ രാജാവായ സിംഹം ഫെലിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. പാന്തീറ ലിയോ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. സഹാറ മരുഭൂമിയുടെ തെക്ക് ഭാഗത്തും ഇന്ത്യന്‍ ഗീര്‍വനത്തിലും മാത്രമെ ഇന്ന് സിംഹം അവശേഷിക്കുന്നുള്ളൂ. കടുവകള്‍ക്കു മുന്‍പ് ഇന്ത്യയുടെ ദേശീയ മൃഗം സിംഹമായിരുന്നു. മാര്‍ജ്ജാര കുടുംബത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനമാണ് ഇവയ്ക്കുള്ളത്.
സംഘമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവയുടെ കൂട്ടത്തില്‍ മുന്ന് വരെ ആണ്‍ സിംഹങ്ങളും ഏഴു വരെ പെണ്‍സിംഹങ്ങളും കാണപ്പെടുന്നു. കൂട്ടത്തിലെ ഏറ്റവും കരുത്തനായ ആണ്‍ സിംഹമാണ് സംഘത്തെ നയിക്കുന്നത്. ആണ്‍ വര്‍ഗത്തില്‍പ്പെട്ട സിംഹങ്ങള്‍ക്കുമാത്രമാണ് സടയുള്ളത്. 18 മണിക്കൂര്‍ വരെ വിശ്രമത്തിനായി ഇവര്‍ മാറ്റിവയ്ക്കും. 500 ച. സെ. മി വരെയുള്ള പ്രദേശത്താണ് ഒരു സംഘം സിംഹങ്ങളുടെ താമസം. ഇവര്‍ മറ്റൊരു കൂട്ടരുടെ സാമ്രാജ്യത്തിലേക്ക് അതിക്രമിച്ചു കയറുക പതിവില്ല. ഫെലിഡെ കുടുംബത്തില്‍ സമൂഹമായി ജീവിക്കുന്ന ഏക ജീവിയാണ് സിംഹം. മൂര്‍ച്ചയേറിയ നഖങ്ങളും, പല്ലുകളും ഇരയെ വേഗത്തില്‍ കീഴ്‌പ്പെടുത്തുന്നതിന് സഹായിക്കുന്നു. കാട്ടുപോത്ത്, മാന്‍ എന്നിവ ഇഷ്ടാഹാരമാണ്. ചെറിയ ജീവികളെ സിംഹം ഉപദ്രവിക്കുക പതിവില്ല.
110 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. ശരാശരി 3 കുഞ്ഞുങ്ങള്‍ വരെയാണ് ഒറ്റ പ്രസവത്തില്‍ കാണുക. ഇവയുടെ ശരാശരി ആയുസ്സ് 30 വര്‍ഷം വരെയാണ്. 300 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ശരീരപ്രകൃതിയാണ് ഇവയ്ക്കുള്ളത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗല്‍ നാഷണല്‍ പാര്‍ക്കില്‍ മാത്രമാണ് വെള്ള സിംഹങ്ങളെ കാണാന്‍ കഴിയുക. ഇന്ത്യയില്‍ സിംഹങ്ങളെ സംരക്ഷിച്ചുവരുന്നത് ഗുജറാത്തിലെ ഗീര്‍ വനത്തിലാണ്.