Sheen Thankalayam
വാര്‍ത്താവിനിമയ മാധ്യമരംഗങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി അപ്രതീക്ഷിതവും അത്ഭുതവാഹവുമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമ സിദ്ധാന്തവാദി മാര്‍ഷല്‍ മകലുഹന്റെ വാക്കുകളില്‍ മാധ്യമം എന്നത് സന്ദേശം കൈമാറുന്നതിനുള്ള ആധാരദ്രവ്യം എന്നാണ്. എന്നാല്‍ നവമാധ്യമങ്ങളുടെ നിര്‍വചനം മറ്റൊന്നാണ്. ഇന്റര്‍നെറ്റിന്റെയും ഏതെങ്കിലും സാമൂഹിക കൂട്ടായ്മകളുടെയും ബ്ലോഗുകളുടേയുമൊക്കെ സഹായത്തോടെ കൈമാറുന്ന സന്ദേശത്തിന്റെ പരസ്പര വ്യവഹാരമാണ് (interactive) നവമാധ്യമം.
സാമൂഹികം, സാമ്പത്തികം, വ്യവസായികം, വിനോദസഞ്ചാരം എന്നുവേണ്ട നവമാധ്യമങ്ങളുടെ ആനുകൂല്യങ്ങള്‍ മുതലെടുക്കാത്ത മേഖലകള്‍ ഇന്ന് വിരളമാണ്. വിദ്യാഭ്യാസ രംഗത്തും ഇതിന്റെ തരംഗങ്ങള്‍ അലയടിച്ചു. പഠന ആവശ്യങ്ങള്‍ക്കായും പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനായും വിവരശേഖരണത്തിനായും സംശയനിവാരണത്തിനായും നിരവധി വിദ്യാര്‍ത്ഥികള്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി ക്ലാസില്‍ ഇരുന്ന് പഠിക്കുവാന്‍ കഴിയാത്ത കുട്ടിയുടെ മുന്നിലേയ്ക്ക് ഇന്റര്‍നെറ്റ് വഴി ക്ലാസ്സ് മുറിയിലെ ശബ്ദവും പാഠവുമെല്ലാം എത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞയാഴ്ച മാധ്യമങ്ങളിലൂടെ നമുക്ക് അറിയാന്‍ കഴിഞ്ഞു.
ഗുരുമുഖത്തുനിന്ന് വായ്‌മൊഴിയായി വിദ്യ പകര്‍ന്നുതന്നിരുന്ന ഗുരുകുലസമ്പ്രദായം ഇന്ന് പോയ്മറഞ്ഞിരിക്കുന്നു. അധ്യാപകന്‍ പഠിപ്പിക്കുന്നത് വീട്ടിനുള്ളില്‍ ഇരുന്ന് പഠിക്കുവാനും പരീക്ഷ എഴുതാനും ഫലം അറിയുവാനും കൂടുതല്‍ വിദേശ പഠനസാധ്യതകള്‍ കണ്ടെത്താനുമെല്ലാം ഇത് സഹായകമാണ്.
ഒഴിവുവേളകളെ ഉല്ലാസപ്രദമാക്കാനായി കളികളും വീഡിയോ ദൃശ്യങ്ങളും പാട്ടുകളുമുണ്ട്. സാമൂഹിക കൂട്ടായ്മകളിലൂടെ സൗഹൃദബന്ധങ്ങള്‍ നിലനിര്‍ത്താനാകും. തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ 15കാരി മലാല എന്ന പാകിസ്ഥാനി പെണ്‍കുട്ടിയ്ക്കായി കാതങ്ങള്‍ താണ്ടിയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും തിരികള്‍ തെളിഞ്ഞത് ഇതിനുദാഹരണമാണ്.
വായനശാലകള്‍ക്കു പകരം ഡിജിറ്റല്‍ ലൈബ്രറികളുടെ ആവിര്‍ഭാവം നിരവധി മാറ്റങ്ങള്‍ക്കു വഴിവച്ചു. പുസ്തകങ്ങളും മാഗസിനുകളും വാങ്ങുവാനുള്ള സൗകര്യങ്ങള്‍ നവമാധ്യമങ്ങളിലുണ്ട്. ലോകമെമ്പാടുമുള്ള ീിഹശില വ്യാപാരങ്ങളില്‍ 7.1% പുസ്തക വില്പന നടക്കുന്നുണ്ട്, എന്നാല്‍ ഇന്ത്യയില്‍ ഇത് 9.3 % ആണ്. മള്‍ട്ടിമീഡിയയുടെ സഹായത്തോടെ പഠനം ലളിതവും ആകര്‍ഷകവുമാകുന്നു. സൂക്ഷമകണികകളുടെ സ്വഭാവം, രൂപം എന്നിവയുടെ പഠനത്തിനും, ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ഗതിവേഗം എന്നിവ നിര്‍ണ്ണയിക്കുന്നതിനും, റോബോട്ടുകളുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിനും, വ്യാപാരമേഖലയിലെ കുതിപ്പും കിതപ്പും അളക്കുന്നതിനുമെല്ലാം മള്‍ട്ടീമീഡിയ ഗുണം ചെയ്യും.
വൈദ്യശാസ്ത്രരംഗത്ത് ഇവമൂലം നിരവധി നേട്ടങ്ങളുണ്ടായി. വിദേശത്ത് ഇരിക്കുന്ന പ്രഫസറിന് ഇവിടെ നടക്കുന്ന ശസ്ത്രക്രിയയെ നിയന്ത്രിക്കുന്നതിനും നോക്കിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുവാനുമെല്ലാം വീഡിയോ കോണ്‍ഫറസിങ് സഹായകമാകുന്നു. മായിക ലോകത്തില്‍ ഡ്രൈവിങ് പരിശീലനം, വൈമാനിക പരിശീലനം എന്നിവ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കാനും ഇവയ്ക്കാകും.
വിദ്യാഭ്യാസ രംഗത്തുള്ള ഈ പുത്തന്‍ ഉണര്‍വ്വിന് സ്മര്‍ട്ട് ഫോണുകളുടെ കടന്നുവരവും 3ഏ, 4ഏ സാങ്കേതിക മുന്നേറ്റവുമെല്ലാം ആക്കം കൂട്ടുന്നു. 69% ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളും മൊബൈല്‍ സേവനങ്ങളെയാണ് ഇതിനായി ആശ്രയിക്കുന്നത്. 2012 ന്റെ അവസാനത്തോടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാകും ഇന്ത്യയില്‍ ഭൂരിഭാഗവും എന്നാണ് പ്രതീക്ഷ. കൈപിടിയില്‍ ഒതുക്കാം, വേഗതയാര്‍ന്ന പ്രവര്‍ത്തനം, ദൂരപരിധികളില്ല എന്നിവ ഇവയ്ക്ക് പിന്തുണയേകുന്നു.
നവമാധ്യമങ്ങളുടെ സ്വാധീനം ഏറെ ആകുലതകള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കുന്നു എന്നത് വേദനാജകമാണ്. 2012 ലെ ലോക ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കണക്ക് പ്രകാരം മറ്റെല്ലാ ഭൂഖണ്ഡങ്ങളെയും പിന്നിലാക്കി ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഏഷ്യയിലാണ് (44.8%). ഇതില്‍ 45.82 മില്യണ്‍ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്. വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 97% പേരും കളികള്‍ക്കും 73% സാമൂഹിക കൂട്ടായ്മകള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരും ആണ്. ഫേസ്ബുക്കിനും ട്വിറ്ററിനും ബ്ലോഗിനും മറ്റു സാമൂഹിക കൂട്ടായ്മകളുടെയും പിറകേ ഏറിയ സമയവും ചിലവഴിക്കുമ്പോള്‍ പഠനസമയം പാഴാകുന്നു എന്നത് ശ്രദ്ധേയം.
സുരക്ഷിതത്വമില്ലായ്മ നവമാധ്യമങ്ങളുടെ പ്രധാന കോട്ടമായി ചൂണ്ടികാണിക്കപ്പെടുന്നു. കലാപങ്ങളും മറ്റും മുതലെടുത്ത് സൈബര്‍ യുദ്ധങ്ങള്‍ നടത്തുന്ന ത്രീവ്രവാദ സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുന്നു നമ്മുടെ നവമാധ്യമങ്ങള്‍. ലൈംഗിക തൃപ്തിയ്ക്കായി ഇരകളെ കാത്തിരിക്കുന്നവരുടെ മുന്നിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ വലിച്ചെറിയപ്പെടുമ്പോഴും രവശഹറ ുൃീഴൃമുവ്യ ുൃശ്മര്യ ഇല്ലായ്മയും സൈബര്‍ രൃശാല ഉം ഒക്കെ പെരുകുമ്പോഴും സൈബര്‍ നിയമങ്ങള്‍ നമ്മെ സംരക്ഷിക്കുമോ?
ആരേ വിശ്വസിക്കണം എന്ന അരക്ഷിതാവസ്ഥ വിദ്യാര്‍ത്ഥികളെ പിടിമുറുക്കുമ്പോഴും വീട്ടിനുള്ളിലെ ഒരു മുറിയില്‍ മാത്രം ഒതുങ്ങിക്കൂടി ഓണ്‍ലൈന്‍ കളികളിലായി. ആരോഗ്യം നശിപ്പിക്കപ്പെടുമ്പോഴുമെല്ലാം ആരെ പഴിക്കണം. ശാസ്ത്രത്തേയോ, സാങ്കേതിക വിദ്യയേയോ ?
നവമാധ്യമങ്ങള്‍ ആവശ്യക്കാര്‍ക്കായി തുറന്നിടുന്ന വാര്‍ത്താവിനിമയ പന്ഥാവ് വളരെ വിശാലമാണ്. ഇന്റര്‍നെറ്റ് എന്ന മാന്ത്രിക ജാലകം ഇന്ന് നമ്മുടെ കീശയില്‍ ഒതുങ്ങും. വിദൂരങ്ങളില്‍ ഇരിക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ കഴിയും, പ്രഭാതങ്ങളില്‍ പത്രം നമ്മുടെ വീട്ടുപടിക്കല്‍ എത്തും മുമ്പ് വിവരങ്ങള്‍ അറിയാന്‍ കഴിയും, ഏത് വിഷയവും അനുബന്ധവിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ ഞൊടിയിടയില്‍ ലഭ്യമാണ് എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ നവമാധ്യമങ്ങള്‍ക്കുണ്ട്.