Sheen Thankalayam
നഗ്നമേനിയില്‍ കുത്തിയ
‘പച്ച’യുടെ വിടവുകള്‍
നയനമോഹനം കാന്തികപ്രാഭവം
നിറച്ചാര്‍ത്തിന്റെ ഈ ലഹരി
ഉണര്‍ത്തുപാട്ടിന്റെ ഗൃഹാതുരത്വം
നിറക്കാഴ്ചയുടെ പ്രണയസംഗീതം
നവീനതയുടെ മേലങ്കിപോല്‍
പഴമയുടെ പെരുമയ്ക്കുവെണ്‍ചാമരം
എന്റെ പുഴയ്ക്കു നിറം പച്ച
പച്ചപുതച്ച നെല്‍പ്പാടങ്ങളും
ചെടികളും മരങ്ങളും മഴയുമെല്ലാം
ജീവിത പാഠമേവം പച്ചയായിരുന്നു
ദ്രുതതാളം നിലച്ചയെന്റെ പ്രവാസത്തില്‍
വേഷപതര്‍ച്ച നിറഞ്ഞാടി
മരുഭൂമിയിലെ ജീവിത സമരമിത്തിരി
മരുപ്പച്ചയുടെ തണല്‍ വിരിച്ചു
മോഹശൈഥില്യങ്ങള്‍ കളം നിറഞ്ഞു
സ്വപ്നസാഫല്യങ്ങള്‍ പെയയ്‌തൊഴിഞ്ഞു
അരങ്ങലെ എരിതിരി വെളിച്ചം
അണിയറ കറുപ്പിച്ച് കരിന്തിരിയായ്
ജീവനില്ലാത്ത കാഞ്ചനം പച്ചയെങ്കില്‍
പുതുലോകത്തില്‍ ജീവിക്കാനെനിക്കു മോഹമില്ല
വസന്തം തരാത്ത മുല്ലപ്പൂക്കള്‍ക്കിനിയും
കളംവാഴുമ്പോള്‍ ‘പച്ച’യ്ക്ക് എന്തുനിറം.