Class – 4
ക്യാമറയിലെ ലെൻസിനെ പറ്റി കഴിഞ്ഞ പാഠത്തിൽ മനസ്സിലാക്കിയല്ലോ. അടുത്തത് നമുക്ക് ക്യാമറയിലെ മിറർ എങ്ങിനെ ഫോട്ടോയെ നിയന്ത്രിക്കുന്നു എന്നു പഠിക്കാം. മിററിനെ പറ്റി പഠിക്കുമ്പോൾ പെന്റാപ്രിസവും വ്യൂ ഫൈഡറും കൂടി മനസ്സിലാക്കണം.
2. MIRROR , PENTA PRISM AND VIEW FINDER
ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്ന കണ്ണാടി ആവശ്യാനുസരണം മുകളിലേക്കും താഴേക്കും മടക്കാവുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ഫ്ലിപ് അപ് മിറർ എന്ന് വിളിക്കുന്നത്.
ചിത്രം a യിൽ കാണിച്ചിരിക്കുന്നപോലെ മിറർ താഴുമ്പോൾ പെന്റാപ്രിസത്തിലേക്കും മിറർ ഉയരുമ്പോൾ ക്യാമറ സെൻസറിലേക്കും പ്രകാശം കടന്നു ചെല്ലുന്നു. പെന്റാപ്രിസം ശ്രദ്ധിച്ചാൽ കാണാം (ചിത്രം a നോക്കുക.) ലെൻസിലൂടെ കടന്നു വരുന്ന പ്രകാശം കൃത്യമായി മിററിൽ തട്ടി മുകളിലെ പ്രിസത്തിലൂടെ വ്യൂ ഫൈൻഡറിലേക്ക് കടന്നു വരുന്നത്. പെന്റാപ്രിസം എന്താണെന്നു നോക്കാം.
(ചിത്രം b)
പെന്റാപ്രിസം നിർമിച്ചിരിക്കു ന്നത് (ചിത്രം b നോക്കുക) ലെൻസിലൂടെ കടന്ന് മിററിൽ തട്ടി പ്രതിഫലിച് അടിയിൽ നിന്നും വരുന്ന തലതിരിഞ്ഞ പ്രകാശത്തെ പ്രിസത്തിനുള്ളിലെ പ്രതിഫലനത്തിനനുസൃതമായി വീണ്ടും തലത്തിരിയുന്നതോടുകൂടി യഥാർത്ഥ വസ്തു നിൽക്കുന്ന അതേ രീതിയിൽ, വ്യൂ ഫൈൻഡറിലൂടെ നമുക്ക് കാണത്തക്ക രീതിയിലാണ്.\
Source: http://slrstudy.blogspot.com