Tess J S
മനുഷ്യനുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള പന്നികള്‍ സുയിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. യുറേഷ്യയാണ് ഇവയുടെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. കേരളത്തില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട പന്നിയിനങ്ങളാണ് ബെര്‍ക്ക് ഷെയര്‍, ലാര്‍ജ് വൈറ്റ് യോര്‍ക്ക്‌ഷെയര്‍, ലാന്റ് റേസ്, പോളണ്ട് ചൈന, പൈട്രെയന്‍ തുടങ്ങിയവ. ഔഷധഗുണമുള്ള ഇവയുടെ നെയ്യ് തളര്‍വാതത്തിനുള്ള കുഴമ്പ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. കൂടാതെ മാംസത്തിനായും തുകലിനായും ഇവയെ വളര്‍ത്തി വരുന്നു.
പന്നിയുടെ ശരാശരി ജീവിതകാലം 15 വര്‍ഷമാണ്. മിശ്രഭോജികളായ ഇവ ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്നവരാണ് പന്നികള്‍. കൃഷിയിടങ്ങളില്‍ അതിക്രമിച്ചു കയറി കാട്ടുപന്നികള്‍ വിളകള്‍ നശിപ്പിക്കാറുണ്ട്. ലോകത്ത് ഒരു ബില്ല്യനിലേറെ പന്നികള്‍ കാണപ്പെടുന്നു.