നിത്യസ്‌നേഹം
യേശുവിന്‍ ശബ്ദം ഉയരുന്നു നിന്‍നേര്‍ക്കായ്
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്‍ പ്രിയ പുത്രാ
ഞാന്‍ നിന്നെ സ്‌നേഹിച്ചപോല്‍ നീയും
സ്‌നേഹിക്കൂ നിന്‍ അയല്‍ക്കാരനേയും
ഓര്‍ത്തിടൂ നിന്‍ കൊഴിഞ്ഞുവീണ ദിനങ്ങള്‍
എങ്ങനെ വിഹരിക്കുന്നീ ലോകത്തില്‍ നീ
ചരിക്കുന്നുവോ നീ എന്‍ പിന്നിലായ്?
സ്മരിക്കൂ ഇവ രണ്ടും...
അര്‍ക്ക നിദര്‍ശനം
സൃഷ്ട വസ്തുവാം സൂര്യന്‍
അനുസരണത്തിന്‍ മാതൃകയല്ലോ
ഇന്നൊളിച്ചൂ കളിച്ചീടിലും നാളെ-
പ്പുലരുമ്പോളയര്‍ന്നിടുന്നു.
അന്ധകാരത്തിന്‍ പാതയില്‍ കുഴങ്ങിയ
ജനത്തിനു വെളിച്ചം പകര്‍ന്ന
യേശുവേപ്പോല്‍ സൂര്യനും ഭൂവിന്
ദൃഷ്ടാന്തമായ് പുലരിയിലുയരുന്നു.
സൂര്യനേകും പ്രകാശ കിരണം
ലോകജനത്തിനേകുന്നു ഭൗതിക സുഖം
കാല്‍വരിയില്‍ ജ്വലിച്ച പ്രഭയോ
ജനത്തിനേകി ആത്മസുഖം
അര്‍ക്കന്‍ തന്‍ ദേബഹമെരിച്ചും
അന്യര്‍ക്കേകുന്നു സന്തോഷം
കാല്‍വരിനാഥന്‍ പാപികള്‍തന്‍
രക്ഷയ്ക്കായേകി...
ഭിക്ഷ
ഞാനാര്‍ത്തിയോടെ അപ്പം കയ്യിലെടുത്ത് കഴിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ കൈ നീട്ടി. സത്യത്തില്‍ എനിക്ക് ദേഷ്യം തോന്നി; അവനോട്. നാലോ അഞ്ചോ അപ്പമെങ്കിലും ഒറ്റയിരുപ്പിന് കഴിക്കണമെന്നുണ്ട്. എങ്കിലും കൈ നീട്ടിയതല്ലേ, എങ്ങനെ കൊടുക്കാതിരിക്കും.? കൊടുത്തു. എന്നെയതിശയിപ്പിച്ചുകൊണ്ട്, അവന്‍...
കുടുംബം സമൂഹത്തിൽ
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. സമൂഹത്തിൽ അവൻ ആരുതന്നെ ആയാലും സ്വന്തം നിലൻപ്പിനും പുരോഗതിയ്ക്കും വേണ്ടി പ്രായലിംഗഭേദമന്യേ മറ്റു വ്യക്തികളെ ആശ്രയിക്കുന്നു. നമ്മുടെ പ്രധാനാഹാരമായ നെല്ലരിയുടെ കാര്യം...
കരുണ തേടുന്ന മാതൃത്വം
സമയം രാത്രി പതിനൊന്ന്. പുത്തനങ്ങാടിയിലെ സ്‌നേഹഭവനിലെ നിശബ്ദമായ അന്തരീക്ഷം. പാതിമയക്കത്തോടെ കാത്തുനിന്ന സമീപവാസികളുടെ മദ്ധ്യത്തിലേക്ക് ഒരു ആംബുലന്‍സ് വന്നു നിന്നു. പുരുഷന്മാരില്‍ ചിലര്‍ സ്‌നേഹാലയത്തിനുള്ളിലേയ്ക്ക് കയറിച്ചെന്ന് ഒരു മൃതശരീരവും എടുത്തുകൊണ്ട്...
ജീവിതം ഒരു മരീചിക
Sheen Thankalayam
രഹസ്യങ്ങളില്ലാത്ത ജീവിതം നമുക്ക് സങ്കല്‍പിക്കാനാവില്ല. എന്നാല്‍ ജീവിതം തന്നെ ഒരു രഹസ്യമായാലോ? ഭൂമിയിലെ രാജാക്കന്മാരായ മനുഷ്യന്റെ ജീവിതത്തെയും ജീവിത സങ്കല്പങ്ങളെയും കുറിച്ച് ചിന്തിക്കുക രസകരമായ ഒരു വസ്തുതയാണ്.
നാം ആരാണ്? എവിടെ നിന്നു...
മാധ്യമ സംസ്‌ക്കാരം
മാധ്യമം എന്നാല്‍ മദ്ധ്യത്തില്‍ നില്‍ക്കുന്നത്, അഥവാ മദ്ധ്യസ്ഥം വഹിക്കുന്നത് എന്നര്‍ത്ഥം. ഒരുവനിലുള്ള ആശയങ്ങള്‍, ലഭ്യമായ മാര്‍ഗ്ഗങ്ങളിലൂടെ മറ്റൊരുവനിലേക്ക് പകര്‍ത്താനുതകുന്ന സങ്കേതങ്ങളാണ് മാദ്ധ്യമങ്ങള്‍. ദൃശ്യ, സ്പര്‍ശ്യ, ശ്രവണ മാധ്യമങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.
ഒരു സംസ്‌ക്കാരത്തിന്റെ കണ്ണാടിയാണ് മാധ്യമങ്ങള്‍....
പച്ച
Sheen Thankalayam
നഗ്നമേനിയില്‍ കുത്തിയ
'പച്ച'യുടെ വിടവുകള്‍
നയനമോഹനം കാന്തികപ്രാഭവം
നിറച്ചാര്‍ത്തിന്റെ ഈ ലഹരി
ഉണര്‍ത്തുപാട്ടിന്റെ ഗൃഹാതുരത്വം
നിറക്കാഴ്ചയുടെ പ്രണയസംഗീതം
നവീനതയുടെ മേലങ്കിപോല്‍
പഴമയുടെ പെരുമയ്ക്കുവെണ്‍ചാമരം
എന്റെ പുഴയ്ക്കു നിറം പച്ച
പച്ചപുതച്ച നെല്‍പ്പാടങ്ങളും
ചെടികളും മരങ്ങളും മഴയുമെല്ലാം
ജീവിത പാഠമേവം പച്ചയായിരുന്നു
ദ്രുതതാളം നിലച്ചയെന്റെ പ്രവാസത്തില്‍
വേഷപതര്‍ച്ച നിറഞ്ഞാടി
മരുഭൂമിയിലെ ജീവിത സമരമിത്തിരി
മരുപ്പച്ചയുടെ...
ബ്ലാക്ക് ഏഞ്ചല്‍
കുട്ടിക്കാലത്ത് ഓശാന ഞായറുകളോട് എനിക്ക് ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു. അതിരാവിലെ തന്നെ വെളള ഷര്‍ട്ടും വെളള നിക്കറുമണിയിച്ച് അമ്മ എന്നെ പളളിയിലേക്ക് ഒരുക്കി വിടുമായിരുന്നു. ശുഭ്രവസ്ത്രധാരികളെക്കൊണ്ട് നിറഞ്ഞ...
നായ
Tess J S
മനുഷ്യന്‍ ആദ്യമായി ഇണക്കിവളര്‍ത്താന്‍ തുടങ്ങിയ ജീവിവര്‍ഗമാണ് നായ. കാനിസ് ഫെമിലിയാരിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവ മനുഷ്യന്റെ ഏറ്റവും പഴയ സുഹൃത്തെന്ന് വിളിക്കപ്പെടുന്നു. ഘ്രാണശക്തി കൂടുതലുള്ള ഇവയ്ക്ക് നിറങ്ങളെ തിരിച്ചറിയാനുള്ള...