നവവര്‍ഷപ്രതീക്ഷ

0
1154

Arya A J

വരികയായി പുതുവര്‍ഷം
എണ്ണമറ്റ പ്രതീക്ഷകളേന്തി
മനസ്സില്‍ കൂട്ടുന്ന സഹസ്ര
സ്വപ്നങ്ങളുമായി….
നാളുകള്‍ മുന്‍പേ
പുഞ്ചിരിച്ചൊരാ ഹൃദയം
ശൂന്യതയിലാറാടിയപ്പോള്‍,
ദൂരെ നിന്നും മന്ദഹസിച്ചൊരാ
ചെറു പുഷ്പങ്ങള്‍;
ഇന്നവ വ്യസനിപ്പൂ,
ചിരിക്കാന്‍ കൊതിപ്പൂ…
വറ്റാനൊരുങ്ങിയ ആ കണ്ണീരില്‍
ആരെയും നീറിക്കും ഉപ്പുരസം.
എങ്കിലും കഠിന ഹൃദയറനവധി,
അലിയില്ല, നീറില്ല…
അവരുടെ ഹൃദയം
പാറയാണവിടം
കരിങ്കല്‍കോട്ടകള്‍…
ചിതറിയ ചില്ലുകൂട്ടിന്‍ മുന്‍പില്‍,
മങ്ങിയ താളത്തില്‍ വീണ്ടും
നാളയെ മിഴിച്ചു നോക്കിയിരിപ്പൂ
ആ കുഞ്ഞിതളുകള്‍…
വര്‍ഷം പുതിയതോ പഴയതോ
അവര്‍ക്കെല്ലാം ഒന്നു തന്നെ.
മാറ്റങ്ങള്‍ അവിടെയില്ല
ഇനിയുണ്ടാകുമോ? അറിയില്ല.
‘ ക്രൂരതയ്ക്കറുതി വരുമ്പോള്‍,
മൃഗം മാറി മനുഷ്യന്‍ പിറക്കുമ്പോള്‍
പ്രവര്‍ത്തികള്‍
അര്‍ഥപൂര്‍ണ്ണമാകുമ്പോള്‍’
അവിടെ വിരചിതമാകുമൊരു
കാവ്യം: ‘ പ്രകൃതി കനിയുന്നു’.
നവവര്‍ഷപുലരിയെ കാത്തുനിന്ന
സുന്ദരിമാര്‍ പലരും വിടര്‍ത്തും
വര്‍ണ്ണച്ചിറകുകളും…
താരാട്ടീണങ്ങളും, കിളിനാദങ്ങളും
അകമ്പടിയായി….
കുളിരായി ജലമൊഴുകും, പെയ്യും
നനയുവാന്‍, രസിക്കുവാന്‍
അവള്‍ എത്തും
ഹിമമായെന്‍ സോദരീ…
നിന്‍ പ്രതീക്ഷയില്‍ ജ്വലിക്കും
ഇവളോ വസന്തം!

LEAVE A REPLY

Please enter your comment!
Please enter your name here