പൂച്ച

0
1007

Tess J S


ഫെലിസ് കാഫ്‌റ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പൂച്ച മാര്‍ജ്ജാര കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുടെ ശരാശരി ആയുസ് 20 വര്‍ഷം വരെയാണ്. 7 കിലോഗ്രാം വരെ ഇവര്‍ക്ക് ഭാരം വയ്ക്കുന്നു.
അള്‍ട്രാവയലറ്റ് രശ്മികളെ തിരിച്ചറിയാനുള്ള പ്രത്യേക കഴിവ് ഇവര്‍ക്കുണ്ട്. പുരാതന ഈജിപ്തുകാര്‍ പൂച്ചകളെ ദൈവമായി കരുതി ആരാധിച്ചിരുന്നു. പൂച്ചകളുടെ ശരാശരി ഗര്‍ഭകാലം മൂന്ന് മാസം വരെയാണ്. ഇവര്‍ സാധാരണയായി 16 മണിക്കൂര്‍ വരെ ഉറങ്ങാറുണ്ട്. പൂച്ചകളുടെ ശരീരത്തിന്റെ വെളുത്ത നിറത്തിന്റെ കാരണം മെലാനോസൈറ്റ് എന്ന രാസവസ്തുവിന്റെ കുറവാണ്. പൂച്ചകള്‍ ശക്തമായി വാലാട്ടുന്നത് ദേഷ്യം പ്രകടിപ്പിക്കാനാണ്. അമേരിക്കയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പൂച്ചകളെ കാണാനാവുക.
വിവിധ തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കാനുള്ള ശേഷി പൂച്ചകള്‍ക്കുണ്ട്. പൂച്ചകളോടുള്ള അമിതഭയത്തെ ഐലുറോഫോബിയ എന്നറിയപ്പെടുന്നു. 230 എല്ലുകള്‍ ഇവയുടെ ശരീരത്തിലുണ്ട്. മെയ് മാസത്തിലാണ് കൂടുതലായും ഇവയുടെ പ്രത്യുല്‍പാദനം നടക്കുന്നത്. പൂച്ചക്കുഞ്ഞുങ്ങളെ കിറ്റണ്‍ എന്നാണ് അറിയപ്പെടുക.
മനുഷ്യര്‍ക്കും മുന്‍പ് നാല്‌കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മിയാസിസ് എന്ന ജീവികളെയാണ് പൂച്ചകളുടെ പൂര്‍വ്വീകരായി കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here