Photography Class 1

Class – 1

ക്യാമറ
 
          എന്താണ് ക്യാമറ? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൃശ്യങ്ങളെ പകർത്തുന്ന ഒരു ഉപകരണമാണ് ക്യാമറ. ഇനി ദൃശ്യത്തെ എങ്ങിനെയാണ് ക്യാമറ പകർത്തുന്നത് എന്ന് ആദ്യം അറിഞ്ഞിരിക്കുന്നത്നല്ലതാണ്. എല്ലാ കമ്പനികളുടേയും ക്യാമറയുടെ ബേസിക് ടെക്‌നിക് ഒന്നാണ്. പ്രകാശം ഒരു വസ്തുവിൽ തട്ടി പ്രതിഫലിച് അത് നമ്മുടെ കണ്ണിന്റെ റെറ്റിനയിൽ പകർത്തപ്പെടുമ്പോളാണ് നാം വസ്തുവിനെ കാണുന്നത് എന്ന് സ്‌കൂളിൽ പഠിച്ചിട്ടുണ്ടല്ലോ. അതേ രീതി തന്നെയാണ് ക്യാമറയിലും നടപ്പിലാക്കിയിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കു.
            വസ്തുവിൽ തട്ടി പ്രതിഫലിച്ചു വരുന്ന പ്രകാശം ക്യാമറയുടെ ലെൻസിലൂടെ കടന്ന് നമ്മുടെ കണ്ണിലെ റെറ്റിനയെപോലെ ക്യാമറയുടെ സെൻസറിൽ പതിക്കുമ്പോളാണ് അത് ഒരു ചിത്രമായി ക്യാമറ രേഖപ്പെടുത്തുന്നത്.
Source: http://slrstudy.blogspot.com

LEAVE A REPLY

Please enter your comment!
Please enter your name here