അടതാപ്പ്

Tess J S
പുതുതലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത കിഴങ്ങുവിളയാണ് അടതാപ്പ്. കാച്ചിലിന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവയെ അരനൂറ്റാണ്ടു മുന്‍പ് വരെ കേരളത്തില്‍ എല്ലായിടത്തും കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിപണിയിലിന്ന് ഇവയുടെ സ്ഥാനം ഉരുളക്കിഴങ്ങ് ഏറ്റെടുത്തു. ആഫ്രിക്കയിലെ ജനങ്ങളുടെ പ്രധാനാഹാരമാണ് ഈ കിഴങ്ങ് വിള. മരങ്ങളില്‍ പടര്‍ന്നുകയറുന്ന ഇവയുടെ വള്ളികളിലാണ് കായ്കള്‍ ഉണ്ടാകുന്നത്. സാധാരണയായി കണ്ടുവരുന്ന ഇവയുടെ കിഴങ്ങുകള്‍ക്ക് ബ്രൗണ്‍ നിറമാണ്. അപൂര്‍വ്വമായി വെള്ള നിറത്തിലുള്ള ഇനവും കാണപ്പെടുന്നു. ഉരുളക്കിഴങ്ങിന് സമാനമായ കായ്കളാണ് ഇവയുടേടെങ്കിലും, ഒന്നരക്കിലോഗ്രാം വരെ ഭാരം അടതാപ്പിനുണ്ടാകാറുണ്ട്.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇവയിലുണ്ടാകുന്ന കിഴങ്ങുകള്‍ വിളവെടുപ്പിന് പാകമാകുന്നത്. ഇരുപത് കിലോഗ്രാം വരെ കിഴങ്ങ് ഒരു സസ്യത്തില്‍ നിന്നും ലഭിക്കുന്നു. അന്നജം, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഇവയുടെ കായ്കള്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here