അരിപ്പൂവ്

0
1289
Attract hummingbirds by planting a garden with a long season of overlapping bloom. Hummingbirds love to feast on the nectar of Sonset lantana.

Tess J S
കൊങ്ങിണിപ്പൂ, ഈടമക്കി, മുറുക്കാന്‍ ചെടി എന്നിങ്ങനെ വിവിധ പേരുകളില്‍ ഇവ അറിയപ്പെടുന്നു. വെര്‍ബനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് ഇവ. മദ്ധ്യ അമേരിക്കയാണ് ജന്മദേശം. നൂറ്റമ്പതില്‍ പരം ഇനങ്ങളിലായി അറുപതോളം രാജ്യങ്ങളില്‍ ഇന്നിവ കാണപ്പെടുന്നു. ചുവപ്പ്, വെള്ള, മഞ്ഞ, റോസ്, നീല എന്നീ നിറങ്ങളോട് കൂടിയ പൂക്കളാണ് ഇവയ്ക്കുള്ളത്. വര്‍ഷം മുഴുവന്‍ പൂക്കാറുണ്ടെങ്കിലും ഓണക്കാലത്താണ് സമൃദ്ധമായി ഇവ പുഷ്പിക്കുന്നത്. ധാരാളം തേനുള്ള പുഷ്പമായതിനാല്‍ തേനീച്ചയും, ചിത്രശലഭങ്ങളും തേനിനായി ഇവയെ ആശ്രയിക്കുന്നു. അനേകം പൂവുകള്‍ ഒരുമിച്ചു ചേര്‍ന്ന് ചെറിയ പൂങ്കുലയായാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ കായ്കള്‍ക്ക് പര്‍പ്പിള്‍ നിറമാണ്.
കാടിന്റെ അരുകുകളില്‍ വളരുന്ന ഇവയ്ക്ക് കാട്ടുതീയെ അതിജീവിക്കാനുള്ള കഴിവുണ്ട്. ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന പെന്റാ സൈക്ലിക് ട്രൈറ്റെര്‍പനോയിഡുകള്‍ വിഷപദാര്‍ത്ഥമാണ്. ഇവ മൃഗങ്ങള്‍ ഭക്ഷിക്കുന്നത് മൂലം വിഷബാധയേല്‍ക്കുന്നു. വിഷസസ്യമാണ് ഇവയെങ്കിലും പാരമ്പര്യ ചികിത്സയില്‍ ത്വക്ക് രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ മരുന്നായി ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here