അസോള

0
2043

Tess J S
അസോളേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ശുദ്ധജലത്തില്‍ വളരുന്ന ചെറുസസ്യമാണ്. പായല്‍ വിഭാഗമായ ഇവയെ ജൈവവളമായും, കാലിത്തീറ്റയായും ഉപയോഗിക്കുന്നു. വിയറ്റ്‌നാം, ചൈന തുടങ്ങി ഏഷ്യയുടെ വിവിധഭാഗങ്ങളിലും ഇവയെ വ്യാപകമായി വളര്‍ത്തിവരുന്നു. നെല്‍പാടങ്ങളിലെ കളകളുടെ ശല്യമില്ലാതാക്കാന്‍ ഇവ സഹായിക്കുന്നു. പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് അസോള. ഇവയുടെ ഇലകളുടെ അടിയില്‍ അന്തരീക്ഷത്തില്‍ നിന്ന് നൈട്രജനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള നീലഹരിതപായല്‍ വളരുന്നു. ഇവയുടെ സാന്നിധ്യം മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ അസോളയ്ക്ക് പ്രാപ്തിനല്‍കുന്നു. വളരെവേഗം ഇവ ജലാശയങ്ങളില്‍ പടര്‍ന്നുപിടിക്കുന്നു.
ബയോഗ്യാസ്, മണ്ണിരക്കമ്പോസ്റ്റ് എന്നിവയിലെ അസംസ്‌കൃതവസ്തുവായും അസോള ഉപയോഗിക്കുന്നു. അസോള കൃഷി തുടങ്ങി പതിനഞ്ച് ദിവസംവരെയാകുന്നതോടെ വിളവെടുക്കാവുന്നതാണ്. കുറഞ്ഞചിലവില്‍ വീട്ടില്‍ വളര്‍ത്തിയെടുക്കാവുന്ന ജൈവവളമാണ് അസോള. ഭാഗികമായി തണലുള്ളയിടങ്ങളാണ് ഇവ കൃഷിചെയ്യാന്‍ അനുയോജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here