മില്‍ക്ക് ഫ്രൂട്ട്/സ്റ്റാര്‍ ആപ്പിള്‍

2
2294

Tess J S
ക്രിസോഫില്ലം കൈനിറ്റോ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവ സ്റ്റാര്‍ ആപ്പിള്‍, അബിയാബ, കൈനിറ്റോ, എസ്ട്രല എന്നീ പേരുകളിലും അറിയപ്പെടുന്നു. വിയറ്റ്‌നാംകാര്‍ ഇതിനെ മുലപ്പാല്‍ എന്നര്‍ത്ഥം വരുന്ന വുവുസ എന്നാണ് വിളിക്കുന്നത്. ഇരുപത് മീറ്റര്‍ വരെ ഉയത്തില്‍ ഇവ വളരാറുണ്ട്. ഇവയുടെ ജന്മദേശം വെസ്റ്റ് ഇന്‍ഡീസാണ്. ഉഷ്ണമേഖല പ്രദേശങ്ങളില്‍ വളരുന്ന ഈ വൃക്ഷം സപ്പോട്ടേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇവയുടെ ഇലകള്‍ക്ക് സ്വര്‍ണ്ണനിറമായതിനാല്‍ ഗോള്‍ഡന്‍ ലീഫ് ട്രീ എന്നും ഇവ അറിയപ്പടാറുണ്ട്. പതിനഞ്ച് സെമീ വരെ നീളത്തില്‍ ഇവയുടെ ഇലകള്‍ കാണപ്പെടുന്നു.
വര്‍ഷം മുഴുവന്‍ ഫലം തരുന്ന ഇവ, നാല് വര്‍ഷം വരെ വളര്‍ച്ചയെത്തുമ്പോള്‍ ഫലം തന്നുതുടങ്ങുന്നു. വെള്ളനിറത്തിലും, പര്‍പ്പിള്‍ നിറത്തിലും ഇവയുടെ പഴങ്ങള്‍ കാണപ്പെടാറുണ്ട്. ജൂലൈ – ആഗസ്റ്റ് വരെയുള്ള മാസങ്ങളാണ് ഇവയുടെ പുഷ്പകാലം. ആന്റീഓക്‌സിഡന്റുകളടങ്ങിയ നിരവധി പോളീഫീനോളിക് സംയുക്തങ്ങള്‍ ഇവയുടെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കുന്നു.

2 COMMENTS

  1. My brother suggested I might like this web site. He
    was entirely right. This post actually made my
    day. You cann’t imagine just how much time I had spent for this
    info! Thanks!

    P.S. If you have a minute, would love your feedback on my
    new website re-design. You can find it by searching for “royal cbd” – no sweat if you can’t.

    Keep up the good work!

LEAVE A REPLY

Please enter your comment!
Please enter your name here