ആകാശമുല്ല

Tess J S
കോണ്‍വോള്‍വുലേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ആകാശമുല്ലയെ അലങ്കാരചെടിയായി ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഇപോമോയിയ കോണ്‍വോള്‍വുലേസ്യെ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം.
മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വള്ളിച്ചെടിയാണ് ഇവ. നക്ഷത്രക്കമ്മല്‍, തീപ്പൊരി എന്നിങ്ങനെ വിവിധ പേരുകള്‍ ഇവയ്ക്കുണ്ട്. അഞ്ച് ഇതളുകളോട് കൂടിയ ഇവയുടെ പൂക്കള്‍ക്ക് ഒരു ചെറു നക്ഷത്രത്തിന്റെ ആകൃതിയാണ്. ചുവപ്പ്, വെള്ള, ഇളം റോസ് എന്നിങ്ങനെ മൂന്നു നിറങ്ങളിലായി ആകാശമുല്ലയുടെ പൂക്കള്‍ കാണപ്പെടുന്നു. പൂക്കള്‍ക്ക് രണ്ടിഞ്ച് നീളമാണുള്ളത്. പക്ഷിക്കുഞ്ഞന്മാരായ ഹമ്മിംഗ് ബേര്‍ഡിനെ ഇവയുടെ പൂക്കള്‍ ആകര്‍ഷിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here